Bail Plea

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവച്ചു. പ്രതിഭാഗം 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയെന്നും കുറ്റാരോപണങ്ങൾക്ക് തെളിവില്ലെന്നും വാദിച്ചു. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ആയിരുന്നു അനന്തുവിനെ പ്രതിനിധീകരിച്ചത്.

പുഷ്പ 2 പ്രീമിയർ ദുരന്തം: അല്ലു അർജുന്റെ ജാമ്യഹരജി തിങ്കളാഴ്ച പരിഗണിക്കും
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ അല്ലു അർജുന്റെ ജാമ്യഹരജി തിങ്കളാഴ്ച പരിഗണിക്കും. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് വാദം മാറ്റിവച്ചത്. അപകടത്തിൽപ്പെട്ട കുടുംബത്തിന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് നിർമാതാവ് അല്ലു അരവിന്ദ് പ്രഖ്യാപിച്ചു.

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നു
ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓകെ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

യുവനടിയുടെ പരാതി: സിദ്ദിഖിന് താൽക്കാലിക ആശ്വാസം, ജാമ്യാപേക്ഷ അടുത്തയാഴ്ച
യുവനടിയുടെ ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് താൽക്കാലിക ആശ്വാസം. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണന അടുത്തയാഴ്ചത്തേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു.

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കൊല്ലം കൊട്ടാരക്കര ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കോടതി പ്രതിയുടെ മാനസിക നില പരിശോധിക്കാൻ നിർദേശിച്ചിരുന്നു. 2023 മെയ് 10-നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്.

പി പി ദിവ്യ ഇന്ന് ജാമ്യഹർജി സമർപ്പിക്കും; അന്വേഷണ സംഘം യോഗം ചേരും
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട പി പി ദിവ്യ ഇന്ന് ജാമ്യഹർജി സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗവും നടക്കും.

ഓട്ടോ ഡ്രൈവർ കൊലക്കേസ്: ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദർശൻ വീണ്ടും ജാമ്യാപേക്ഷ നൽകി
കന്നഡ നടൻ ദർശൻ ഓട്ടോ ഡ്രൈവർ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. ദർശന് എൽ 1 , എൽ5 ബാക്ക്പെയ്ൻ ഉണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സിദ്ധീഖിന്റെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
നടൻ സിദ്ധീഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരാതി ഗൗരവതരമാണെന്ന് കോടതി വിലയിരുത്തി. സിദ്ധീഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.