Bail Granted

വാഹനാപകട കേസ്: പാറശ്ശാല മുൻ എസ്എച്ച്ഒ അനിൽകുമാറിന് ജാമ്യം
തിരുവനന്തപുരം കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ആറ്റിങ്ങൽ കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകി. മതിയായ തെളിവുകളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്തതിനാൽ ജാമ്യമില്ലാത്ത വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം; നന്ദിയെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം, തങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് കേസ്: നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാവാനും കോടതി നിര്ദേശിച്ചു.