Baburaj

ലൈംഗികാരോപണ കേസില് നടന് ബാബുരാജിന് ഹൈകോടതി മുന്കൂര് ജാമ്യം
ലൈംഗികാരോപണ കേസില് നടന് ബാബുരാജിന് ഹൈകോടതി മുന്കൂര് ജാമ്യം അനുവദിച്ചു. ജൂനിയര് ആര്ട്ടിസ്റ്റിന്റെ പരാതിയിന്മേലാണ് കേസ്. യുവതിയുടെ പരാതിയില്, ബാബുരാജ് സിനിമയില് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ആരോപണം.

നടൻ ബാബുരാജിനെതിരായ പീഡന പരാതി: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
യുവതിയുടെ പീഡന പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്.

നടന്മാരായ ബാബുരാജിനും ജയസൂര്യയ്ക്കും എതിരെ പീഡനക്കേസ്; പൊലീസ് അന്വേഷണം ആരംഭിച്ചു
നടന്‍ ബാബുരാജിനെതിരെ പീഡനക്കേസ് രജിസ്റ്റര് ചെയ്തതായി അടിമാലി പൊലീസ് അറിയിച്ചു. ജയസൂര്യയ്ക്കെതിരെയുള്ള പരാതിയില് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. ഹേമ കമ്മിറ്റി റിപ്പോര്ട്ടിനു ശേഷം സിനിമാ മേഖലയില് നിന്ന് നിരവധി സ്ത്രീകള് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയുന്നുണ്ട്.

ബാബുരാജിനെതിരെയും ശ്രീകുമാർ മേനോനെതിരെയും ജൂനിയർ ആർടിസ്റ്റ് പൊലീസിൽ പരാതി നൽകി
ജൂനിയർ ആർടിസ്റ്റ് നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പൊലീസിൽ പരാതി നൽകി. ഇ-മെയിൽ വഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. താരസംഘടന അമ്മയ്ക്ക് ഈ സംഭവം വലിയ തലവേദനയാകുന്നു.

പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്; ബാബുരാജ്, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ പീഡന പരാതി
ജൂനിയർ ആർട്ടിസ്റ്റ് ഒരു യുവതി പ്രമുഖ നടന്മാരായ ബാബുരാജ്, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, ഷൈൻ ടോം ചാക്കോയുടെ പേരിൽ നിരവധി പേർ തന്നെ ബന്ധപ്പെട്ടുവെന്നുമാണ് പ്രധാന ആരോപണങ്ങൾ. സംവിധായകൻ ശ്രീകുമാറിനെതിരെയും യുവതി പീഡനാരോപണം ഉന്നയിച്ചിട്ടുണ്ട്.