കാസർകോഡ് കുമ്പളയിൽ ഓട്ടോ ഡ്രൈവർക്ക് നേരെ യാത്രക്കാരൻ സോഡാ കുപ്പി കൊണ്ട് ആക്രമണം നടത്തി. യാത്രക്കൂലി നൽകാതെ വീട്ടിൽ കൊണ്ടുവിടാൻ നിർബന്ധിച്ചതാണ് സംഭവത്തിന് കാരണം. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.