ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ വിധി വരുന്നത് വരെയാണ് ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതും ദീർഘകാലമായി ജയിലിൽ കഴിയുന്നതും പരിഗണിച്ചാണ് ജാമ്യം.