കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തതിന് ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപിയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സുഹൃത്തായ ഓട്ടോ ഡ്രൈവർ സലിഷ് മോനൊപ്പം ചേർന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്.