കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ കേസിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രതി ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണെന്നും പോലീസ് സംശയിക്കുന്നു.