Assault

ഐ ഐ ടി ബാബയ്ക്ക് വാർത്താ ചാനൽ ചർച്ചയ്ക്കിടെ അടിയേറ്റതായി പരാതി
നോയിഡയിലെ സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെ ഐ ഐ ടി ബാബയ്ക്ക് നേരെ ആക്രമണം. കാവി വസ്ത്രധാരികളാണ് ആക്രമിച്ചതെന്ന് പരാതി. പോലീസിൽ പരാതി നൽകി.

കാരണവർ വധക്കേസ് പ്രതി ഷെറിൻ; സഹതടവുകാരിയെ മർദ്ദിച്ച കേസിൽ നടപടി
കാരണവർ വധക്കേസ് പ്രതിയായ ഷെറിൻ മർദ്ദിച്ച നൈജീരിയൻ തടവുകാരിയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി. സഹതടവുകാരിയെ ആക്രമിച്ചതിന് ഷെറിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

കണ്ണൂർ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച കേസിൽ ഷെറിനെതിരെ കേസ്
കണ്ണൂർ വനിതാ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച കേസിൽ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. മർദ്ദനമേറ്റത് വിദേശ വനിതയ്ക്കാണ്. ഷെറിന് ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഈ സംഭവം.

കണ്ണൂരിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി
കണ്ണൂർ ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മൂന്ന് ദിവസം ക്രൂരമായി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് ഉളിക്കൽ സ്വദേശിയായ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസിൽ പരാതി നൽകിയത്. കണ്ണിനും ചെവിക്കും പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ചെങ്ങന്നൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
ചെങ്ങന്നൂരിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 50 രൂപയുടെ പെട്രോൾ അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ വൈകിയതിനെ തുടർന്നാണ് 79 വയസുള്ള പമ്പ് ജീവനക്കാരനെ യുവാക്കൾ മർദ്ദിച്ചത്. പത്തനംതിട്ട സ്വദേശികളായ 19 വയസുകാരായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

കോട്ടയത്ത് കാർ യാത്രക്കാരന്റെ ക്രൂരമർദ്ദനം: 19കാരൻ ആശുപത്രിയിൽ
കോട്ടയം പരുത്തുംപാറയിൽ വെച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിയെ കാർ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വർക്കല ബീച്ചിൽ യുവാക്കളെ മർദ്ദിച്ച് കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ
വർക്കല ബീച്ചിൽ യുവാക്കളെ മർദ്ദിച്ച് കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പൂവാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം
പൂവാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അരുമാനൂർ സ്വദേശിയായ അച്ചുവാണ് മർദ്ദനത്തിനിരയായത്. മണൽ മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പൂവാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
അരുമാനൂർ സ്വദേശിയായ 22കാരൻ അച്ചുവിനെയാണ് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്. ഇന്നലെ വൈകിട്ട് ഗോഡൗണിൽ പാർപ്പിച്ച ശേഷമായിരുന്നു മർദ്ദനം. പൂവാർ പോലീസ് കേസെടുത്തു.

കോഴിക്കോട്: അനധികൃത മദ്യ വിൽപ്പന സംഘത്തിന്റെ ആക്രമണം; 55-കാരന് ഗുരുതര പരിക്കുകൾ
കോഴിക്കോട് കൂടത്തായിയിൽ അനധികൃത മദ്യ വിൽപ്പന സംഘത്തിന്റെ ആക്രമണത്തിൽ 55-കാരന് ഗുരുതര പരിക്കേറ്റു. പാലക്കാട് ഉപ്പുംപാടത്ത് ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുന്നു.

വെള്ളൂരിൽ ഗൃഹനാഥനെ ഗുണ്ടാ ആക്രമണം: ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
വെള്ളൂർ ലക്ഷംവീട് പ്രദേശത്ത് 60 വയസ്സുള്ള അശോകൻ എന്നയാളെ ഒരു സംഘം ആക്രമിച്ചു. തീപ്പെട്ടി നൽകാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. ഗുരുതര പരിക്കുകളേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.