Assam crime

അസമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത ജീവനക്കാരൻ അറസ്റ്റിൽ
അസമിലെ കാച്ചാർ ജില്ലാ കമ്മീഷണറുടെ ഓഫീസിലെ ജീവനക്കാരൻ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. സെപ്റ്റംബർ 24-ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ലിഫ്റ്റ് നൽകിയ ശേഷം വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

അസമിൽ അമ്മ കാമുകനുമായി ചേർന്ന് മകനെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു
അസമിലെ ദിസ്പൂരിൽ പത്തുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. നവോദയ സ്കൂളിലെ വിദ്യാർത്ഥിയായ മൃൺമോയ് ബർമനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡിൽ ഉപേക്ഷിച്ചു.

അസമില് ഞെട്ടിക്കുന്ന കൊലപാതകം: രണ്ട് അര്ധസഹോദരന്മാരെ കഴുത്തറുത്ത് കൊന്ന യുവാവ് അറസ്റ്റില്
അസമിലെ ഒഡല്ഗുരി ജില്ലയില് രണ്ട് പ്രായപൂര്ത്തിയാകാത്ത അര്ധസഹോദരന്മാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില് പ്രതി അറസ്റ്റിലായി. നീരജ് ശര്മ എന്ന യുവാവാണ് അറസ്റ്റിലായത്. പിതാവിന്റെ അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നല്കി.