കേരള സര്ക്കാര് 'സൗഖ്യം സദാ' എന്ന പേരില് ആന്റിബയോട്ടിക് സാക്ഷരത യജ്ഞ ക്യാമ്പയിന് ആരംഭിക്കുന്നു. എന്.എസ്.എസ്. വിദ്യാര്ത്ഥികള് വീടുകളില് സന്ദര്ശനം നടത്തി അവബോധം സൃഷ്ടിക്കും. ആന്റിമൈക്രോബിയല് പ്രതിരോധത്തെ നേരിടാനുള്ള സര്ക്കാരിന്റെ പ്രവര്ത്തനങ്ങളുടെ ഭാഗമാണിത്.