Anti-Drug Campaign

എസ്കെഎൻ 40 ലഹരി വിരുദ്ധ യാത്ര പത്തനംതിട്ടയിൽ സമാപിച്ചു
പത്തനംതിട്ട ജില്ലയിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ എസ്കെഎൻ 40 ന്റെ കേരള യാത്ര സമാപിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തിയ യാത്രയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. നാളെ ആലപ്പുഴയിലേക്ക് യാത്ര പ്രവേശിക്കും.

എസ്കെഎൻ ഫോർട്ടി കേരള യാത്ര: കൊല്ലത്ത് ലഹരി വിരുദ്ധ ക്യാമ്പയിൻ
ശാസ്താംകോട്ടയിൽ നിന്നാരംഭിച്ച എസ്കെഎൻ ഫോർട്ടി കേരള യാത്രയിൽ നിരവധി പേർ പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശവുമായി കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യാത്ര പര്യടനം നടത്തി. മേലിലയിൽ എസ്കെഎന്നിന് വൻ സ്വീകരണം നൽകി.

ലഹരിവിരുദ്ധ കേരള യാത്രയ്ക്ക് തുടക്കം
ആർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ യാത്ര ആരംഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

ലഹരി വിരുദ്ധ സന്ദേശവുമായി SKN 40 ജനകീയ യാത്രയ്ക്ക് തുടക്കം
ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 ജനകീയ യാത്രയ്ക്ക് കവടിയാറിൽ തുടക്കമായി. ലഹരി വിരുദ്ധ സന്ദേശവുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഈ യാത്ര 14 ജില്ലകളിലൂടെ കടന്നുപോകും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ആർ. ശ്രീകണ്ഠൻ നായരുടെ കേരള യാത്ര നാളെ ആരംഭിക്കും
ലഹരി വിരുദ്ധ സന്ദേശവുമായി ആർ. ശ്രീകണ്ഠൻ നായരുടെ കേരള പര്യടനം നാളെ ആരംഭിക്കും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. 14 ജില്ലകളിലൂടെ രണ്ട് ഘട്ടങ്ങളിലായാണ് യാത്ര.