Animal welfare

ആനകളുടെ ആരോഗ്യത്തിന് മുൻഗണന; മതപരമായ ചടങ്ങുകൾക്ക് അല്ലെന്ന് ഹൈക്കോടതി
മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതി. കോലാപ്പൂരിലെ മഹാദേവി എന്ന ആനയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ആനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

അബുദാബിയിൽ വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധം; സമയപരിധി പാലിക്കണമെന്ന് മുന്നറിയിപ്പ്
അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഫെബ്രുവരി 3 മുതൽ ആരംഭിച്ച പുതിയ ആനിമൽ ഓണർഷിപ്പ് സർവീസ് വഴിയാണ് രജിസ്ട്രേഷൻ. താം പോർട്ടൽ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാം.

വാടകവീട്ടിലെ 140 നായ്ക്കൾ: അടൂരിൽ നാട്ടുകാർക്ക് ദുരിതം
അടൂർ അന്തിച്ചിറയിൽ വാടകവീട്ടിൽ 140 നായ്ക്കളെ വളർത്തുന്നത് നാട്ടുകാർക്ക് ദുരിതമായി. ദുർഗന്ധവും നായ്ക്കളുടെ കുരയും സഹിക്കാൻ കഴിയുന്നില്ലെന്ന് പരാതി. വീടൊഴിയണമെന്ന ആവശ്യം വീട്ടുകാർ തള്ളിക്കളഞ്ഞു.

ആന എഴുന്നള്ളിപ്പ്: നിലപാട് കടുപ്പിച്ച് ഹൈക്കോടതി; മാർഗനിർദേശങ്ങളിൽ മാറ്റമില്ല
ആന എഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. ജനസുരക്ഷയും ആനകളുടെ പരിപാലനവും പ്രധാനമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്നും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും കോടതി നിർദേശിച്ചു.

ആനയെഴുന്നള്ളിപ്പിന് കര്ശന മാര്ഗനിര്ദേശങ്ങളുമായി ഹൈക്കോടതി
ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പിനായി ഹൈക്കോടതി പ്രത്യേക മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. ദിവസം 30 കിലോമീറ്ററില് കൂടുതല് ആനകളെ നടത്തിക്കരുതെന്നും രണ്ട് എഴുന്നള്ളിപ്പുകള്ക്കിടയില് മതിയായ വിശ്രമം ഉറപ്പാക്കണമെന്നും നിര്ദേശിച്ചു. ആനകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിര്ദേശങ്ങളാണ് കോടതി നല്കിയിരിക്കുന്നത്.

വയനാട് കല്പ്പറ്റയില് ഷോക്കേറ്റ കുരങ്ങ് ചികിത്സ ലഭിക്കാതെ ചത്തു; നാട്ടുകാര് പ്രതിഷേധവുമായി
വയനാട് കല്പ്പറ്റ മുണ്ടേരിയില് ഒരു കുരങ്ങിന് ഷോക്കേറ്റ് മരിച്ച സംഭവത്തില് നാട്ടുകാര് പ്രതിഷേധിക്കുന്നു. മൃഗാശുപത്രിയില് ജീവനക്കാരില്ലാത്തതിനാല് കുരങ്ങിന് ചികിത്സ ലഭിച്ചില്ല. മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയാണ് കുരങ്ങിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാര് ആരോപിക്കുന്നു.

ചൂരൽമല ദുരന്തം: ഒറ്റപ്പെട്ട മൃഗങ്ങൾക്ക് സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പ്
ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങൾക്ക് ആശ്വാസമായി. മൃഗസംരക്ഷണ വകുപ്പ് ഈ മൃഗങ്ങളെ സംരക്ഷിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ്. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം, അവയെ ...

കോട്ടയം കടുവാക്കുളത്തെ പ്രിയപ്പെട്ട തെരുവുനായയുടെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി
കോട്ടയം കടുവാക്കുളത്തെ നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി ഒരു തെരുവ് നായയുടെ വിയോഗം സംഭവിച്ചു. നാല് വർഷം മുൻപ് കടുവാക്കുളത്തെ ബസ്സ് സ്റ്റോപ്പിലേക്ക് എത്തിയ ഈ നായ, പിന്നീട് നാട്ടുകാരുടെ ...