Ammunition Smuggling

woman arrested with bullets on train

ബീഹാറിലേക്കുള്ള ട്രെയിനിൽ 750 വെടിയുണ്ടകളുമായി യുവതി പിടിയിൽ

നിവ ലേഖകൻ

ബീഹാറിലെ ഛപ്രയിലേക്ക് പോകുന്ന ട്രെയിനിൽ 750 വെടിയുണ്ടകളുമായി യുവതി പിടിയിലായി. ബല്ലിയ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മനിത സിംഗ് (20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരുടെ നിർദേശപ്രകാരമാണ് യുവതി വെടിയുണ്ടകൾ കൈമാറാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.