Amit Chakkalakkal

അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനൽകി; കസ്റ്റംസ് കേസിൽ അന്വേഷണം തുടരുന്നു
ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനം ഉപാധികളോടെ വിട്ടുനൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാൻഡ്ക്രൂയിസർ വാഹനമാണ് വിട്ടു നൽകിയത്. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം തുടരുകയാണ്.

അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്
അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായാണ് നടപടി. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ.

ഭൂട്ടാൻ വാഹന കേസിൽ ഭയമില്ലെന്ന് അമിത് ചക്കാലക്കൽ; കസ്റ്റംസുമായി സഹകരിക്കുന്നു
ഭൂട്ടാൻ രജിസ്ട്രേഷനിലുള്ള വാഹനവുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസിൽ നടൻ അമിത് ചക്കാലക്കലിനെതിരെ നടക്കുന്ന അന്വേഷണത്തിൽ തനിക്ക് ഭയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസ് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും ഉദ്യോഗസ്ഥരുടെ പ്രതികരണം അനുകൂലമായിരുന്നുവെന്നും അമിത് ട്വന്റിഫോറിനോട് പറഞ്ഞു. കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ ഈ വാഹനങ്ങളുടെ രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്.

കുണ്ടന്നൂരിൽ പിടികൂടിയ ലാൻഡ് ക്രൂയിസർ: നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ശക്തമാക്കി കസ്റ്റംസ്
കുണ്ടന്നൂരിൽ കസ്റ്റംസ് പിടികൂടിയ ലാൻഡ് ക്രൂസർ വാഹനത്തിൽ ദുരൂഹതകളുണ്ടെന്ന് കസ്റ്റംസ്. അരുണാചൽ പ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഉടമയെക്കുറിച്ചും കസ്റ്റംസ് അന്വേഷണം നടത്തുന്നു. ഇതിന്റെ ഭാഗമായി നടൻ അമിത് ചക്കാലക്കലിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.

ഓപ്പറേഷൻ നംഖോർ: അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും
ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം നടത്തുന്നു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിന്റെ ആര്സി വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് വാഹനങ്ങൾ പലരും ഒളിപ്പിക്കാനും വിൽക്കാനും ശ്രമിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി.

അമിത് ചക്കാലക്കലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; താരങ്ങളുടെ വീടുകളിലെ പരിശോധന തുടരുന്നു
സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ വീടുകളിൽ കസ്റ്റംസ് പരിശോധന തുടരുന്നു. അമിത് ചക്കാലക്കലിന്റെ വീട്ടിൽ റെയ്ഡിനിടെ അദ്ദേഹം അഭിഭാഷകരെ വിളിച്ചു വരുത്തി. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു എസ്.യു.വി കസ്റ്റംസിൻ്റെ കരിപ്പൂരിലെ യാർഡിലേക്ക് മാറ്റി.