സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ അല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 11 വയസുള്ള കുട്ടിയുടെ കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ഇത്തരം പ്രവൃത്തികൾ വൻതോതിലുള്ള ലൈംഗിക അതിക്രമമാണെന്നും കോടതി വ്യക്തമാക്കി.