ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ന്യൂയോർക്കിൽ ഇരട്ട കൊലപാതകക്കേസിൽ അറസ്റ്റിലായി. മുൻ കാമുകനെയും സുഹൃത്തിനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകം, തീകൊളുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ആലിയയെ കോടതി റിമാൻഡ് ചെയ്തു.