Alathur

ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
പാലക്കാട് ആലത്തൂരിൽ ഒരു യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ആലത്തൂർ
പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ് സ്റ്റേഷൻ രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ അംഗീകാരം നൽകിയത്. നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ്ഐയ്ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചു
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ്ഐ റിനീഷിനെ ഹൈക്കോടതി ശിക്ഷിച്ചു. രണ്ടു മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാൽ എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല.

എംപി ഓഫീസ് സ്ഥാപിച്ചതിനെ ചൊല്ലി എഐവൈഎഫിന്റെ വിമര്ശനം
ആലത്തൂര് എംപി കെ രാധാകൃഷ്ണന്റെ ഓഫീസ് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസില് സ്ഥാപിച്ചതിനെതിരെ എഐവൈഎഫ് വിമര്ശനം ഉന്നയിച്ചു. എല്ലാ വിഭാഗം ജനങ്ങള്ക്കും എത്തിപ്പെടാന് പറ്റുന്ന സ്ഥലത്ത് ഓഫീസ് സ്ഥാപിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നേരത്തെ ഓഫീസ് തുറക്കാന് വൈകിയതിനെതിരെയും എഐവൈഎഫ് നിലപാടെടുത്തിരുന്നു.