Alappuzha

ആലപ്പുഴയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു
ആലപ്പുഴ കുമാരപുരത്ത് പിസ്റ്റളും വാളുകളും ഉൾപ്പെടെ വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കണ്ടെത്തൽ.

ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവിന് ഇടിമിന്നലേറ്റ് മരണം
ആലപ്പുഴയിൽ ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. പുതുവൽ ലക്ഷംവീട് സ്വദേശി അഖിൽ പി. ശ്രീനിവാസൻ (30) ആണ് മരിച്ചത്. കൊടുപ്പുന്നയിലെ പാടശേഖരത്തിൽ കളിക്കുന്നതിനിടെയാണ് അപകടം.

സിപിഐഎം ലോക്കൽ സെക്രട്ടറിക്കെതിരെ ലൈംഗികാതിക്രമ പരാതി
ആലപ്പുഴയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സൈമൺ എബ്രഹാമിനെതിരെ ലൈംഗികാതിക്രമ പരാതി. മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വനിതാ പാർട്ടി അംഗമാണ് പരാതിക്കാരി. പാർട്ടിയിൽ നിന്ന് നീതി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് വനിത അറിയിച്ചു.

ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൈക്കുഞ്ഞുമായി യുവതിയുടെ സമരം
ആലപ്പുഴയിൽ ഭർത്താവിന്റെ വീട്ടുമുന്നിൽ കൈക്കുഞ്ഞുമായി യുവതി സമരത്തിനൊരുങ്ങുന്നു. സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും ഭർത്തൃവീട്ടുകാർ പിടിച്ചുവെച്ചതാണ് സമരകാരണം. ഗാർഹിക പീഡനത്തിന് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും യുവതി പറയുന്നു.

ഗ്രേവി കുറഞ്ഞു; ഹോട്ടലുടമയ്ക്ക് നേരെ ക്രൂര ആക്രമണം
ആലപ്പുഴയിലെ താമരക്കുളത്ത് പാര്സലില് ഗ്രേവി കുറഞ്ഞതിനെ ചൊല്ലി ഹോട്ടല് ഉടമയ്ക്ക് നേരെ ആക്രമണം. മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ചട്ടുകം കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്ന്ന് ഹോട്ടലുടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും മകൾ കൃഷ്ണപ്രിയയുമാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ആലപ്പുഴയിൽ കടൽ മണൽ ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു
ആലപ്പുഴയിൽ കടൽ മണൽ ഖനനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ രണ്ട് കോൺഗ്രസ് നേതാക്കൾ കടലിൽ വീണു. കെ സി വേണുഗോപാൽ എംപിയുടെ സാന്നിധ്യത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. മത്സ്യത്തൊഴിലാളികളുടെയും പോലീസിന്റെയും സഹായത്തോടെ ഇരുവരെയും രക്ഷപ്പെടുത്തി.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എംഡിഎംഎയുമായി പിടിയിൽ
ആലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ജെ. എംഡിഎംഎയുമായി പിടിയിലായി. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ വിഘ്നേഷിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെടുത്തു. മൂവാറ്റുപുഴയിലും മൂന്ന് പേർ എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായി.

ആലപ്പുഴയിൽ ബൈപ്പാസ് മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു; വൻ ദുരന്തം ഒഴിവായി
ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലിരുന്ന ബൈപ്പാസ് മേൽപ്പാലത്തിന്റെ നാല് ഗർഡറുകൾ തകർന്നുവീണു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ വീടുകളിൽ വിള്ളലുകൾ വീണെങ്കിലും ആളപായമില്ല.

മത്സ്യം കഴുത്തിൽ കുടുങ്ങി യുവാവ് മരിച്ചു
കായംകുളം പുതുപ്പള്ളിയിൽ ചൂണ്ടയിൽ കുടുങ്ങിയ മത്സ്യം വിഴുങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശാണ് (26) മരിച്ചത്. കഴുത്തിൽ കുടുങ്ങിയ കരട്ടി എന്ന മത്സ്യമാണ് മരണകാരണം.

മാരാരിക്കുളത്ത് ഓട്ടോറിക്ഷ അപകടം: 7 വിദ്യാർത്ഥികൾക്ക് പരിക്ക്
ആലപ്പുഴയിലെ മാരാരിക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
