Al Khobar

അൽ ഖോബാറിൽ അമ്മ കൊലപ്പെടുത്തിയ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഖബറടക്കി
സൗദി അൽ ഖോബാറിലെ ഷമാലിയയിൽ ഹൈദരാബാദ് സ്വദേശിനിയായ ഒരു സ്ത്രീ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. കുട്ടികളുടെ മൃതദേഹങ്ങൾ അൽ കോബാർ അസ്കൻ പള്ളിയിൽ ഖബറടക്കി. ലോക കേരള സഭാ അംഗം നാസ് വക്കം, സാമൂഹിക പ്രവർത്തകൻ കബീർ കൊണ്ടോട്ടി എന്നിവരുടെ ഇടപെടലിലൂടെയാണ് മൃതദേഹം ഖബറടക്കാൻ സാധിച്ചത്.

അൽ കോബാറിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
അൽ കോബാറിൽ കുഴഞ്ഞുവീണ് മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശിയായ ഉമ്മർ ചക്കംപള്ളിയാളിൽ (59) ആണ് മരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അൽഖോബാറിൽ ‘ഇന്ത്യയുടെ ആത്മാവ്’ ലേഖന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
സൗദി അറേബ്യയിലെ അൽഖോബാറിൽ എഡ്യൂകൈറ്റ്സ് സംഘടിപ്പിച്ച 'ഇന്ത്യയുടെ ആത്മാവ്' ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മിദ്ലാജ് മിദു ബിൻ അബ്ബാസ് മുണ്ടക്കുളം ഒന്നാം സ്ഥാനം നേടി. അബ്ദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് വിധിനിർണയം നടത്തിയത്.

സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; അഞ്ചു വയസ്സുകാരി മകൾ അതിജീവിച്ചു
സൗദി അറേബ്യയിലെ അൽ കോബാറിൽ കൊല്ലം സ്വദേശികളായ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. അനൂപ് മോഹൻ, ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുകാരി മകൾ അതിജീവിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ് ഫോറം രൂപീകരിച്ചു
ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ് ഫോറം രൂപീകരിച്ചു. മലയാളി ബിസിനസ് സംരംഭകർക്ക് ഊർജ്ജദായകമായ പദ്ധതികൾ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...