മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35 വയസ്സുകാരനാണ് വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് നാഗ്പൂർ പൊലീസ് കണ്ടെത്തി. ജഗദീഷ് ഉയ്‌ക്കെ എന്നയാളാണ് ഈ സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ നിരവധി സർക്കാർ സ്ഥാപനങ്ങൾക്കും ഉന്നത വ്യക്തികൾക്കും ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
രാജ്യത്തെ വിമാനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചു. ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.