AIADMK

എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. എൻഡിഎയിലേക്കുള്ള എഐഎഡിഎംകെയുടെ തിരിച്ചുവരവിന് ഈ കൂടിക്കാഴ്ച വഴിതെളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അശ്ലീല സന്ദേശം; എ.ഐ.എ.ഡി.എം.കെ. നേതാവിനെ യുവതികൾ ചൂലുകൊണ്ട് മർദ്ദിച്ചു
കാഞ്ചീപുരത്ത് എ.ഐ.എ.ഡി.എം.കെ. നേതാവ് എം. പൊന്നമ്പലത്തെ രണ്ട് യുവതികൾ ചൂലുകൊണ്ട് മർദ്ദിച്ചു. വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കാരണം. പാർട്ടി പൊന്നമ്പലത്തെ പുറത്താക്കി.

വിജയ്യുമായി അടുക്കാന് അണ്ണാ ഡിഎംകെ; വിമര്ശിക്കരുതെന്ന് നിര്ദേശം
അണ്ണാ ഡിഎംകെ നടന് വിജയ്യുമായി അടുക്കാനുള്ള നീക്കങ്ങള് ആരംഭിച്ചു. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്ട്ടിയെയോ വിമര്ശിക്കരുതെന്ന് നേതാക്കള്ക്ക് നിര്ദേശം. ഭാവിയില് സഖ്യസാധ്യതയുണ്ടെന്ന് പാര്ട്ടി വിലയിരുത്തുന്നു.