Agra

Agra hotel incident

ആഗ്രയിൽ ഹോട്ടലിൽ നിന്ന് യുവതി താഴേക്ക് വീണു; ഹോട്ടൽ ഉടമ കസ്റ്റഡിയിൽ

നിവ ലേഖകൻ

ആഗ്രയിലെ ഹോട്ടലിൽ യുവതി താഴേക്ക് വീണ സംഭവത്തിൽ ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാസ്ത്രിപുരത്തെ ആർ വി ലോധി കോംപ്ലക്സിലുള്ള 'ദി ഹെവൻ' എന്ന ഹോട്ടലിൽ നിന്നാണ് യുവതി വീണത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Obscene Video Arrest

ആഗ്രയിൽ വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകൻ അറസ്റ്റിൽ

നിവ ലേഖകൻ

ഉത്തർപ്രദേശിലെ ആഗ്രയിൽ വിദ്യാർത്ഥിനിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. വിവേക് ചൗഹാൻ എന്ന അധ്യാപകനാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പിടിയിലായത്. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Fake TTE arrested

ടി.ടി.ഇ. ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്ന് പണം തട്ടിയ ആൾ പിടിയിൽ

നിവ ലേഖകൻ

ആഗ്രയിൽ ട്രെയിനിൽ ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടിയ 40-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അലിഗഢ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾ ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് ഫൈൻ ഈടാക്കിയാണ് പണം തട്ടിയിരുന്നത്.

MiG-29 crash Agra

ആഗ്രയ്ക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടു

നിവ ലേഖകൻ

ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. വ്യോമാഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു, വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

mother hires hitman daughter murdered Agra

മകളെ കൊല്ലാൻ വാടകഗുണ്ടയെ ഏർപ്പാടാക്കിയ അമ്മ കൊല്ലപ്പെട്ടു

നിവ ലേഖകൻ

പതിനേഴുകാരിയായ മകളെ കൊല്ലാൻ വാടകഗുണ്ടയെ ഏർപ്പാടാക്കിയ അമ്മ കൊല്ലപ്പെട്ടു. ആഗ്രയിലെ ജസ്രത്പൂരിൽ നിന്നാണ് 35 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. മകളുടെ കാമുകനാണെന്നറിയാതെയാണ് അമ്മ സുഭാഷ് സിങ്ങിന് ക്വേട്ടേഷൻ നൽകിയത്.

Agra teacher blackmail arrest

ആഗ്രയിൽ അധ്യാപികയെ ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ

നിവ ലേഖകൻ

ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ നാല് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ അറസ്റ്റിലായി. വിദ്യാർഥികൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വ്യാപകമായ ജനരോഷത്തിന് കാരണമായി. അധ്യാപിക നൽകിയ പരാതിയെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

Taj Mahal damage

കനത്ത മഴയിൽ താജ് മഹലിന് കേടുപാടുകൾ; വിള്ളലുകൾ കണ്ടെത്തി

നിവ ലേഖകൻ

ആഗ്രയിലെ കനത്ത മഴയെ തുടർന്ന് താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. പുരാവസ്തു വകുപ്പ് ഇത് ഗൗരവമായി കാണുന്നില്ലെന്ന് വിമർശനം.