Actress Attack Case

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു
നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഡിസംബർ എട്ടിന് കേസിൽ വിധി വരാനിരിക്കെയാണ് സംഭവം.

നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന് സമ്മർദ്ദമുണ്ടായിരുന്നെന്ന് ഉമാ തോമസ്
നടിയെ ആക്രമിച്ച കേസിൽ പി.ടി. തോമസിന് സമ്മർദ്ദങ്ങളുണ്ടായിരുന്നെന്ന് ഉമാ തോമസ് എം.എൽ.എ. കേസിൽ സത്യം പുറത്തുകൊണ്ടുവരിക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കേസിൽ ഉൾപ്പെട്ടവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകുന്നതിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതി റിപ്പോർട്ട് തേടി. വിചാരണ കോടതിയിൽ നിന്നാണ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.

നടി ആക്രമണ കേസ്: മെമ്മറി കാർഡ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്നതാണെന്നും തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

നടി ആക്രമണ കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി ജയിൽമോചിതനാകുന്നു
കൊച്ചിയിലെ നടി ആക്രമണ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് കർശന ജാമ്യ വ്യവസ്ഥകളോടെ സുനിക്ക് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും അസാധാരണമായി തുടരുകയാണ്.

നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്സര് സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്ഷത്തിന് ശേഷമാണ് സുനി ജയിലിൽ നിന്ന് പുറത്തേയ്ക്ക് എത്തുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.