Actress Assault Case

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലായതിനാൽ സിബിഐ അന്വേഷണത്തിന് ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളിൽ കേസിൽ വിധി പ്രതീക്ഷിക്കുന്നു.

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് ആരംഭിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ്. പ്രതിഭാഗത്തിന്റെ വാദം ഇന്ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ വിചാരണ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. പ്രധാന സാക്ഷികളുടെ വിസ്താര സമയത്ത് താൻ ജയിലിലായിരുന്നതിനാൽ അഭിഭാഷകനുമായി കൂടിയാലോചിക്കാൻ കഴിഞ്ഞില്ലെന്നാണ് സുനിയുടെ വാദം.

നടി ആക്രമണക്കേസ്: തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. 2017-ൽ നടന്ന സംഭവത്തിൽ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് പ്രതികൾ.

നടി ആക്രമണ കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ്
നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ ഹർജിയിലാണ് നോട്ടീസ് അയച്ചത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കും.

നടി ആക്രമണ കേസ്: തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്ന് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു.

നടി ആക്രമണ കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് ഹർജി. കേസിന്റെ അന്തിമവാദം ഇന്ന് ആരംഭിക്കും.

നടി ആക്രമണ കേസ്: മെമ്മറി കാർഡ് വിവാദത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയ്ക്കും സുപ്രീംകോടതിയ്ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ വ്യക്തമാക്കി.

നടി ആക്രമണ കേസ്: മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. അപ്പീൽ നൽകി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ അതിജീവിതയ്ക്ക് അവസരമുണ്ട്.

നടി ആക്രമണക്കേസ്: മെമ്മറി കാര്ഡ് പരിശോധനയുമായി ബന്ധപ്പെട്ട വിധി ഇന്ന്
നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്ഡ് അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട കേസില് ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിതയുടെ ആവശ്യങ്ങള് ഉന്നയിച്ച ഉപഹര്ജിയിലാണ് വിധി. കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യങ്ങള്.

നടി ആക്രമണ കേസ്: മെമ്മറി കാർഡ് പരിശോധന സംബന്ധിച്ച ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധന സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് മൂന്നു തവണ നിയമവിരുദ്ധമായി പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.

നടി ആക്രമണ കേസ്: പൾസർ സുനി കർശന ഉപാധികളോടെ ജാമ്യത്തിൽ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷത്തിന് ശേഷം ജാമ്യത്തിൽ. വിചാരണ കോടതി കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിർദേശിച്ചു.