ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് 25 സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ തുടങ്ങിയ പ്രമുഖ താരങ്ങളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പി.എൻ. പനീന്ദ്ര ശർമ്മ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.