Actor Siddique

Siddique case Supreme Court Kerala government

സിദ്ദിഖ് കേസ്: സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നോട്ടീസ് നൽകി

നിവ ലേഖകൻ

സിദ്ദിഖിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസ് നൽകി. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ കോടതി, അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചു.

Siddique rape case Kerala

ബലാത്സംഗ കേസ്: സിദ്ദിഖിന്റെ വിഷയത്തിൽ പോലീസ് അതീവ ജാഗ്രത പുലർത്തുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

നിവ ലേഖകൻ

ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ വിഷയത്തിൽ കേരള പോലീസ് അതീവ ജാഗ്രത പുലർത്തുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, ദേശീയ വനിതാ കമ്മീഷൻ കേരളത്തിൽ എത്തിയിരുന്നതായും അവർ വെളിപ്പെടുത്തി. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Actor Siddique rape case

ബലാത്സംഗക്കേസ്: നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുന്നു, ആറ് തവണ ഒളിത്താവളം മാറി

നിവ ലേഖകൻ

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും സിദ്ദിഖ് ആറ് തവണ ഒളിത്താവളം മാറി. നാല് ദിവസം മുമ്പ് വരെ സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

Actor Siddique hiding

നടൻ സിദ്ദിഖ് ഒളിവിലെന്ന സംശയം; വീട്ടിൽ കാണാനില്ല, സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

നിവ ലേഖകൻ

നടൻ സിദ്ദിഖ് കൊച്ചി വെണ്ണലയിലെ വീട്ടിൽ ഇല്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം. സിദ്ദിഖിന്റെ താമസസ്ഥലം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു.

Siddique rape case bail plea

ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

നിവ ലേഖകൻ

ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില് വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് യുവനടിയുടെ പരാതി. നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം.