Acquittal

ആറുവയസുകാരിയെ കൊന്ന കേസിലെ പ്രതിക്ക് മറ്റൊരു കൊലക്കേസില് നിന്ന് ജാമ്യം
ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഞ്ചിനീയര്ക്ക് മറ്റൊരു കൊലപാതകക്കേസില് നിന്ന് ജാമ്യം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ചെങ്കല്പ്പേട്ട് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2017-ല് നടന്ന കൊലപാതകക്കേസിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

ഷൈൻ ടോം കൊക്കെയ്ൻ കേസ്: അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു. അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു.

പിതൃസഹോദരൻ കൊലക്കേസ്: പ്രതി വെറുതെ
കരുമാലൂരിൽ പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി വെറുതെ. അരുൺ വിജയനാണ് കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷന്റെ വാദങ്ങൾ സംശയതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

അശ്ലീല നൃത്തക്കേസ്: ഏഴ് സ്ത്രീകളെ കോടതി വെറുതെ വിട്ടു
ഡൽഹിയിലെ ഒരു ബാറിൽ അശ്ലീല നൃത്തം ചെയ്തെന്നാരോപിച്ച് ഏഴ് സ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് തിസ് ഹസാരി കോടതി തള്ളി. അൽപവസ്ത്രം ധരിച്ചും പാട്ടിനൊത്ത് നൃത്തം ചെയ്തതും കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമാകുമ്പോൾ മാത്രമേ അത് കുറ്റകരമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയെ ദില്ലി കോടതി വെറുതെ വിട്ടു
2019-ൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയെ ദില്ലി കോടതി വെറുതെ വിട്ടു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കോടതി ചൂണ്ടിക്കാട്ടി.

കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല ...