Abu Dhabi

അബുദാബിയിൽ 184 കിലോ ലഹരിമരുന്നുമായി രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ
അബുദാബിയിൽ നടത്തിയ പോലീസ് ഓപ്പറേഷനിൽ 184 കിലോഗ്രാം ലഹരിമരുന്നുമായി രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. മാർബിൾ തൂണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ലഹരിമരുന്ന് കടത്ത് തടയാനുള്ള പോലീസിന്റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്.

അബുദാബി തുടർച്ചയായ ഒൻപതാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം
ഒൻപത് വർഷമായി തുടർച്ചയായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. 382 നഗരങ്ങളെ പരിഗണിച്ചാണ് ഓൺലൈൻ ഡാറ്റാബേസായ നംബ്യോ ഈ അംഗീകാരം നൽകിയത്. യുഎഇയിലെ പ്രവാസികൾക്ക് ഇനിമുതൽ സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ സാധിക്കും.

ദുബായ് മെട്രോയിൽ കർശന നിയമങ്ങൾ; അബുദാബിയിൽ ഡ്രൈവറില്ലാ ടാക്സികൾ
ദുബായ് മെട്രോയിൽ യാത്രക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നു. ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. അതേസമയം, അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി സേവനം ആരംഭിച്ചു.

അബുദാബിയിൽ സ്വയം നിയന്ത്രിത ടാക്സി സേവനം; നഗര ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം
അബുദാബിയിൽ ഊബറും വി റൈഡും സഹകരിച്ച് സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി സേവനം ആരംഭിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകും. അടുത്ത വർഷം മുതൽ വാണിജ്യാടിസ്ഥാനത്തിൽ സേവനം തുടങ്ങും.

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം: അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുരസ്കാരം
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം നേടി. പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ് ലഭിച്ചത് വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയ്ക്കാണ്. യുഎഇയുടെ സാംസ്കാരിക പൈതൃകവും നവീന സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നിർമിച്ച വിമാനത്താവളം ഒരു മണിക്കൂറിൽ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.

യുഎഇ ദേശീയ ദിനം: അബുദാബിയില് ഹെവി വാഹനങ്ങള്ക്ക് വിലക്ക്, ദുബായില് സൗജന്യ പാര്ക്കിങ്
യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബിയില് ട്രക്കുകള്ക്കും ഹെവി വാഹനങ്ങള്ക്കും പ്രവേശന വിലക്ക്. ദുബായില് പൊതു പാര്ക്കിങ് സൗജന്യമാക്കി. മെട്രോ, ബസ് സര്വീസുകളില് മാറ്റം.

അബുദാബി ഇന്ത്യൻ മീഡിയയുടെ പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു
അബുദാബിയിലെ ഇന്ത്യൻ മീഡിയയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമീർ കല്ലറ പ്രസിഡണ്ടായും റാശിദ് പൂമാട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു
അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട, പാലക്കാട് സ്വദേശികളായ രണ്ട് മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. പുരുഷ നഴ്സുമാർക്ക് 10 ഒഴിവുകളും വനിതാ നഴ്സുമാർക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. 4,500- 5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.

അബുദാബിയിലെ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; അപേക്ഷ ക്ഷണിച്ചു
യു.എ.ഇ അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ഒക്ടോബർ 9 നകം അപേക്ഷിക്കാം.

അബുദാബിയില് മലയാളി പോലീസ് ഉദ്യോഗസ്ഥന് നിര്യാതനായി
കോഴിക്കോട് സ്വദേശി ഇരീലോട്ട് മൊയ്തു ഹാജി (65) അബുദാബിയില് നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ദീര്ഘകാലമായി അബുദാബി പോലീസ് വകുപ്പില് സേവനമനുഷ്ഠിച്ചിരുന്നു.