Abrid Shine

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ കേസിൽ പ്രതികരണവുമായി നിവിൻ പോളി
നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി നിവിൻ പോളി രംഗത്ത്. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതി നിർദ്ദേശിച്ചിട്ടുള്ള മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ പരാതിക്കാരൻ പുതിയ കേസ് ഫയൽ ചെയ്തെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.

വഞ്ചനാ കേസ്: വസ്തുതകൾ വളച്ചൊടിക്കുന്നു, നിയമനടപടി സ്വീകരിക്കും; നിവിൻ പോളി
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിൽ നിവിൻ പോളി പ്രതികരിക്കുന്നു. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് കേസ് എന്നും ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്; തലയോലപ്പറമ്പ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിവിൻ പോളിയുടെ 'മഹാവീര്യർ' എന്ന സിനിമയുടെ സഹനിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് കേസ്. 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയിൽ വഞ്ചന നടന്നുവെന്നാണ് ആരോപണം.

നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് കേസ്. ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറച്ചുവെച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതി.