Abetment to Suicide

Bengaluru techie suicide arrest

ബെംഗളൂരു ടെക്കിയുടെ ആത്മഹത്യ: ഭാര്യയും കുടുംബവും അറസ്റ്റിൽ

നിവ ലേഖകൻ

ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ അതുൽ സുഭാഷിന്റെ ആത്മഹത്യയിൽ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരെ അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ ഉപദ്രവവും സാമ്പത്തിക ചൂഷണവും ആരോപിച്ച് അതുൽ ആത്മഹത്യ ചെയ്തിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Ammu Sajeev death investigation

അമ്മു സജീവിന്റെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും

നിവ ലേഖകൻ

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികൾ പൊലീസ് കസ്റ്റഡിയിലായി. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

CPIM protecting female leader suicide case

കണ്ണൂരിൽ ആത്മഹത്യാ പ്രേരണാ കേസിൽ വനിതാ നേതാവിനെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് എംഎം ഹസൻ

നിവ ലേഖകൻ

കണ്ണൂരിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസുള്ള വനിതാ നേതാവിനെ സിപിഐഎം സംരക്ഷിക്കുന്നതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ ആരോപിച്ചു. പിപി ദിവ്യയെ പോലീസും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം വനിതാ നേതാക്കളുടെ അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും രക്തസാക്ഷികളാണ് നവീൻ ബാബുവും സാജനും എന്നും അദ്ദേഹം പറഞ്ഞു.