വെഞ്ഞാറമൂട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പെൺകുട്ടിയുടെ പ്രണയബന്ധം അറിഞ്ഞതിനെ തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് വിവരം. മുഖത്ത് പൊള്ളലേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി തടഞ്ഞതിനാൽ കൈയിലും ശരീരത്തിലുമാണ് പൊള്ളലേറ്റത്.
പെൺകുട്ടിയുടെ കുടുംബം വെഞ്ഞാറമൂട് മരുതംമൂട് വാടക വീട്ടിലാണ് താമസിക്കുന്നത്. നെടുമങ്ങാട് സ്വദേശിയായ രണ്ടാനച്ഛൻ 15 വർഷമായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
പൊള്ളലേറ്റ പെൺകുട്ടിയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം മൊഴി രേഖപ്പെടുത്തി. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.
Story Highlights: A Plus Two student in Venjaramoodu was burned by her stepfather with an iron box after he learned about her romantic relationship.