പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ഷാഫി പറമ്പിൽ

Anjana

Palakkad by-election

പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി എം.പി ഷാഫി പറമ്പിൽ രംഗത്തെത്തി. പാലക്കാട്ടെ കർഷകന്റെ ശബ്ദമായി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലുണ്ടാവുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിമാർ പോലും ഒരു ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങളിൽ അഭിരമിക്കേണ്ടി വരുന്നത് പാലക്കാട്ടെ സാധാരണക്കാരന്റെയും കർഷകന്റെയും ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നെല്ല് സംഭരണം വൈകുന്നത് ഉൾപ്പെടെയുള്ള കർഷക പ്രശ്നങ്ങൾ ഉയർത്തി പാലക്കാട്ടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാർഥികൾ പ്രചരണം നടത്തി. ജനകീയ വിഷയങ്ങൾ ഉയർത്താൻ ആദ്യമേ ശ്രമിക്കുന്നുണ്ടെങ്കിലും ബോധപൂർവം വിവാദമുണ്ടാക്കാനായിരുന്നു സി.പി.ഐ.എമ്മിന്റെ താൽപര്യമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എം.പി മാരായ ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവർക്കൊപ്പം സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കർഷക കോൺഗ്രസ് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തു.

നെൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്ര കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ട്രാക്ടർ റാലി ഫ്ളാഗ് ഓഫ് ചെയ്ത കെ.മുരളീധരൻ ആവശ്യപ്പെട്ടു. കണ്ണാടി പാത്തിക്കലില്‍ നിന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയു‌‌‌ടെ ട്രാക്‌ടര്‍ റാലി തുടങ്ങിയത്. നെല്ല് സംഭരണം ആട്ടിമറിച്ച സർക്കാരിനെതിരെ കർഷക കോൺഗ്രസ്സ്‌ സംഘടിപ്പിച്ച ട്രാക്ടർ മാർച്ചിൽ രാഹുലിനും വി.കെ. ശ്രീകണ്ഠനും ഒപ്പമുണ്ടായിരുന്നു.

  പാലക്കാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: മാർച്ച് 15 വരെ അപേക്ഷിക്കാം

Story Highlights: Shafi Parambil MP supports Rahul Mamkottathil in Palakkad by-election, highlighting farmers’ issues

Related Posts
പാലക്കാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: മാർച്ച് 15 വരെ അപേക്ഷിക്കാം
Internship

പാലക്കാട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. ആറുമാസമാണ് Read more

അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു
Palakkad Murder

അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ വടികൊണ്ട് അടിച്ചുകൊന്നു. കൃഷ്ണൻ എന്നയാളാണ് Read more

  തെറ്റായ വാർത്ത: ന്യൂ ഇന്ത്യൻ എക്സ്പ്രസിനെതിരെ എ.ഐ.സി.സി നിയമനടപടി
ആശാ വർക്കർമാർക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എംപി; സർക്കാരിനെതിരെ രൂക്ഷവിമർശനം
Asha Workers

ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പിൽ എംപി. സർക്കാരിന്റെ അനാസ്ഥയെ രൂക്ഷമായി Read more

സ്വർണ്ണക്കടത്ത് കേസ്: എസ്ഡിപിഐ നേതാവ് പിടിയിൽ
gold smuggling

ആലപ്പുഴ സ്വദേശിയായ എസ്ഡിപിഐ നേതാവ് തൗഫീഖ് അലി സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി. 38 Read more

പാലക്കാട് ഗൃഹപ്രവേശ ചടങ്ങിൽ മഞ്ഞപ്പിത്തം വ്യാപകം; രണ്ടുപേരുടെ നില ഗുരുതരം
Jaundice outbreak

പാലക്കാട് നാഗശ്ശേരി പഞ്ചായത്തിൽ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തവരിൽ മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു. മൂന്ന് Read more

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; പാലക്കാട് വണ്ടാഴിയിൽ ദാരുണ സംഭവം
Murder-suicide

പാലക്കാട് വണ്ടാഴിയിൽ കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ ഭാര്യ സംഗീതയെയും Read more

  ആശാ വർക്കർമാരുടെ സമരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ആന്റണി
പാലക്കാട് വെടിവെപ്പ് മരണം; പത്തനംതിട്ടയിൽ ഇരട്ടക്കൊലപാതകം
Murder

പാലക്കാട് സ്വദേശി വെടിയേറ്റ് മരിച്ച നിലയിൽ. പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു. Read more

ചിറ്റൂരിൽ കള്ളിൽ ചുമമരുന്ന്: ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി
Toddy

ചിറ്റൂരിലെ രണ്ട് കള്ളുഷാപ്പുകളുടെ ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി. കള്ളിൽ ചുമമരുന്നിന്റെ അംശം Read more

മിൻഹാജ് സിപിഐഎമ്മിൽ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പാർട്ടി മാറി
Minhaj

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മിൻഹാജ് സിപിഐഎമ്മിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന Read more

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Palakkad Suicide

പാലക്കാട് മുതലമടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

Leave a Comment