കേന്ദ്ര സർക്കാർ പുതിയ റൈഡ്-ഹെയ്ലിംഗ് സേവനം ആരംഭിക്കുന്നു. ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ ‘സഹ്കർ ടാക്സി’ എന്ന പേരിൽ സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്ലിംഗ് സേവനമാണ് കേന്ദ്രം ആരംഭിക്കുന്നത്. രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള ഈ പദ്ധതി പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്.
ഇടനിലക്കാരില്ലാതെ സഹകരണ സ്ഥാപനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവ സഹ്കർ ടാക്സിയിൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സഹകരണ വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഓല, ഉബർ പ്ലാറ്റ്ഫോമുകൾക്കെതിരെ വർധിച്ചുവരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിച്ച് യാത്ര ബുക്ക് ചെയ്യുന്നവർക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതിയിൽ കേന്ദ്ര ഉപഭോക്തൃ കമ്മീഷൻ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് കമ്പനികളുടെ പ്രതികരണം.
സമാനമായ ഒരു പദ്ധതി നേരത്തെ കേരള സർക്കാരും ആവിഷ്കരിച്ചിരുന്നു. ‘സവാരി’ എന്ന പേരിൽ ആരംഭിച്ച ഈ ആപ്പ് പദ്ധതി പരാജയപ്പെട്ടിരുന്നു. 2022 ഓഗസ്റ്റ് 17ന് ആരംഭിച്ച സവാരി ആപ്പ്, യാത്രക്കാരുടെയും ഡ്രൈവർമാരുടെയും പിന്തുണ ലഭിക്കാതെ പരാജയപ്പെടുകയായിരുന്നു.
ഡ്രൈവർമാരിൽ നിന്നടക്കം ആപ്പിനും പദ്ധതിക്കുമെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. Story Highlights:
The Indian government is launching a cooperative-based ride-hailing service called “Sahkar Taxi” to compete with app-based services like Ola and Uber.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ