കാസർഗോഡ് തൃക്കരിപ്പൂരിൽ 13 വയസുകാരിയായ പെൺകുട്ടിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം നടന്നതായി പരാതി. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോടാണ് സ്വന്തം ക്ലിനിക്കിൽ വച്ച് ഡോക്ടർ കുഞ്ഞബ്ദുള്ള ലൈംഗികാതിക്രമം നടത്തിയതെന്ന് ആരോപണം. ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ചികിത്സക്കിടെ പെൺകുട്ടിയെ ഡോക്ടർ കയറിപ്പിടിച്ചതായാണ് പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
നിലവിൽ ഡോക്ടർ ഒളിവിലാണെന്നാണ് അറിയുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.