ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്: 7.5 കോടിയുടെ കേസിൽ പ്രധാന പ്രതി പിടിയിൽ

Anjana

Online share trading fraud arrest

ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 7.5 കോടി നഷ്ടപ്പെട്ട കേസിൽ പ്രധാന പ്രതികളിലൊരാളായ രാജസ്ഥാൻ പാലി സ്വദേശി നിർമ്മൽ ജയിൻ (22) പൊലീസ് പിടിയിലായി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ സുനിൽരാജിന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് ഇയാൾ. 2022 മുതൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്ന നിർമ്മൽ ജയിൻ ആദ്യമായാണ് അറസ്റ്റിലാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Also Read: രക്ഷപ്പെട്ടത് തലനാരിടയ്ക്ക്! യുപിയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

കേസിലെ മറ്റൊരു പ്രതിയായ ഭഗവാൻ റാമിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കും ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ട്. ഭഗവാന്റെ അറസ്റ്റിന് ശേഷം നിർമ്മൽ ജയിൻ ഫോണുകളെല്ലാം ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് പാലി ജില്ലയിലെ ജോജാവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പത്തോളം ബാങ്കുകളിൽ അക്കൗണ്ടുകളുള്ളതായും ക്രിപ്റ്റോ വാലറ്റുകളുള്ളതായും ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ-മെയിൽ ഐ.ഡി. ഉണ്ടാക്കിയിട്ടുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

  ചാലക്കുടി ബാങ്ക് കവർച്ച: 36 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ; കേരള പോലീസിന്റെ മികവ്

Also Read: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂര മർദ്ദനം

ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ.മാരായ അഗസ്റ്റ്യൻ വർഗ്ഗീസ്, സുധീർ എ., എസ്.സി.പി.ഒ. ബൈജു മോൻ, സി.പി.ഒ. ആന്റണി ജോസഫ് എന്നിവരുൾപ്പെടുന്ന സംഘമാണ് ഈ കേസ്സ് അന്വേഷിക്കുന്നത്. ഈ കേസിൽ ഇതുവരെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Story Highlights: Nirmal Jain, a key suspect in a Rs 7.5 crore online share trading fraud case, arrested in Rajasthan.

Related Posts
സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മഹാരാഷ്ട്ര; 811 കോടിയുടെ തട്ടിപ്പ്
Cybercrime

2024 ഒക്ടോബർ വരെ 2.41 ലക്ഷം സൈബർ കുറ്റകൃത്യ പരാതികൾ മഹാരാഷ്ട്രയിൽ രജിസ്റ്റർ Read more

  സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മഹാരാഷ്ട്ര; 811 കോടിയുടെ തട്ടിപ്പ്
ഹെൽമെറ്റ് ജീവൻ രക്ഷിക്കും: രഞ്ജി ട്രോഫിയിലെ ക്യാച്ചിനെ ആസ്പദമാക്കി കേരള പോലീസിന്റെ ബോധവൽക്കരണം
Helmet Safety

രഞ്ജി ട്രോഫി സെമിഫൈനലിലെ നിർണായക ക്യാച്ചിനെ ആസ്പദമാക്കി കേരള പോലീസ് ഹെൽമെറ്റ് ബോധവൽക്കരണ Read more

കൊച്ചിയിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്; ആതിര ഗ്രൂപ്പിനെതിരെ പരാതി
Athira Group Scam

കൊച്ചി ആസ്ഥാനമായുള്ള ആതിര ഗ്രൂപ്പ് 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. Read more

പവർലിഫ്റ്റർ യാഷ്തികയുടെ ദാരുണാന്ത്യം: 270 കിലോ ഭാരമുയർത്താൻ ശ്രമിക്കുന്നതിനിടെ അപകടം
Yashtika Acharya

രാജസ്ഥാനിലെ ബിക്കാനീരിൽ പതിനേഴുകാരിയായ പവർലിഫ്റ്റർ യാഷ്തിക ആചാര്യ 270 കിലോ ഭാരമുയർത്താൻ ശ്രമിക്കുന്നതിനിടെ Read more

സൈബർ തട്ടിപ്പുകൾക്കെതിരെ പോലീസ് മുന്നറിയിപ്പ്; സംശയാസ്പദമായ നമ്പറുകൾ പരിശോധിക്കാം
cyber fraud

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. സംശയാസ്പദമായ ഫോൺ നമ്പറുകളും സാമൂഹിക Read more

ചാലക്കുടി ബാങ്ക് കവർച്ച: 36 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ; കേരള പോലീസിന്റെ മികവ്
Bank Robbery

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചക്കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പോലീസ് Read more

ഉപയോഗിച്ച ഫോൺ വാങ്ങുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
Smartphone Security

ഉപയോഗിച്ച സ്മാർട്ട്\u200cഫോണുകൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് കേരള പോലീസ് മുന്നറിയിപ്പ് നൽകി. സൈബർ Read more

കുവൈത്തിൽ വൻ സൈബർ തട്ടിപ്പ് പദ്ധതി പൊളിച്ചു; ചൈനീസ് സംഘം അറസ്റ്റിൽ
Cybercrime

കുവൈത്തിൽ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി വൻ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ട ചൈനീസ് Read more

കെ.ആർ. മീരയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നെന്ന് രാഹുൽ ഈശ്വർ
Rahul Easwar

കെ.ആർ. മീരയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നതായി രാഹുൽ ഈശ്വർ ആരോപിച്ചു. പുരുഷന്മാർ പ്രതികളാകുമ്പോൾ Read more

Leave a Comment