രാജ്കോട്ടില്‍ മൂന്ന് ലക്ഷം രൂപയുടെ സവാള മോഷണം; മൂന്ന് പേര്‍ പിടിയില്‍

Anjana

Onion theft Rajkot

ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 8000 കിലോഗ്രാം സവാള മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. വാങ്കനീര്‍ സിറ്റി പൊലീസാണ് പ്രതികളെ പിടികൂടിയത്. കര്‍ഷകനായ സാബിര്‍ഹുസൈന്‍ ഷെര്‍സിയ (33), വ്യാപാരി ജാബിര്‍ ബാദി (30), ഡ്രൈവറും കര്‍ഷകനുമായ നസ്റുദ്ദീന്‍ ബാദി (45) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 3.11 ലക്ഷം രൂപയും 1600 രൂപ വിലയുള്ള 40 കിലോ സവാളയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ട്രക്കും പൊലീസ് കണ്ടുകെട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഷ്ടിച്ച സവാളയുടെ ഒരു ഭാഗം വില്‍ക്കാനായി വാങ്കനീര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ സവാള മോഷ്ടിച്ചതായും തുടര്‍ന്ന് വിറ്റതായും പ്രതികള്‍ സമ്മതിച്ചു. ഇമ്രാന്‍ ഭോരാനിയ എന്ന കര്‍ഷകന്‍ മറ്റൊരാളില്‍ നിന്ന് വാടകയ്ക്കെടുത്ത് തന്‍റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സവാളയാണ് മോഷണം പോയത്.

  സഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയ്ക്കലിൽ ഞെട്ടിക്കുന്ന സംഭവം

കഴിഞ്ഞ ദിവസം സവാള വില്‍ക്കാനായി ഗോഡൗണ്‍ തുറന്നപ്പോഴാണ് സവാള നഷ്ടമായ കാര്യം ഇമ്രാന്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. സവാള മോഷണം ഗുജറാത്തിലെ രാജ്കോട്ടില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Story Highlights: Three arrested for stealing 8000 kg of onions worth Rs 3 lakh in Rajkot, Gujarat

Related Posts
ഗർഭിണികളുടെ ദൃശ്യങ്ങൾ ചോർത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ
CCTV Leak

രാജ്\u200cകോട്ടിലെ ആശുപത്രിയിൽ ഗർഭിണികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ ചോർത്തിയ കേസിൽ ആറുപേർ അറസ്റ്റിലായി. സിസിടിവി Read more

മദ്യപസംഘത്തിന്റെ പിന്തുടരൽ; യുവതിക്ക് ദാരുണാന്ത്യം
West Bengal accident

പശ്ചിമ ബംഗാളിൽ മദ്യപസംഘത്തിന്റെ പിന്തുടരലിനിടെ യുവതിയുടെ വാഹനം അപകടത്തിൽപ്പെട്ട് മരിച്ചു. ഹൂഗ്ലി ജില്ലയിലെ Read more

  ചാലക്കുടി ബാങ്ക് കവർച്ച: 36 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ; കേരള പോലീസിന്റെ മികവ്
ഗൈനക്കോളജി ക്ലിനിക് സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ
CCTV leak

ഗുജറാത്തിലെ രാജ്‌കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേർ Read more

മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ: കർശന നടപടി വേണമെന്ന് ഡിജിപി
crime

മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. Read more

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ പിന്തള്ളി എ.എ.പി. രണ്ടാമത്
Gujarat Local Elections

ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ശക്തമായ പ്രകടനം കാഴ്ചവച്ചു. Read more

രഞ്ജി ട്രോഫി: കേരളം ചരിത്രമെഴുതുമോ?
Ranji Trophy

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളവും ഗുജറാത്തും ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. ഒന്നാം ഇന്നിങ്സിൽ Read more

  ചേന്ദമംഗലം കൂട്ടക്കൊല: മുൻവൈരാഗ്യമാണ് കാരണമെന്ന് പോലീസ് കുറ്റപത്രം
സഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോട്ടയ്ക്കലിൽ ഞെട്ടിക്കുന്ന സംഭവം
Attempted Murder

കോട്ടയ്ക്കൽ തോക്കാംപാറയിൽ സഹോദരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ലോറി കടയിലേക്ക് Read more

രഞ്ജി സെമിയിൽ ഗുജറാത്ത് ശക്തമായ തിരിച്ചുവരവ്
Ranji Trophy

കേരളത്തിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ ഗുജറാത്ത് ശക്തമായ തിരിച്ചുവരവ് നടത്തി. നാലാം ദിവസം Read more

രഞ്ജി ട്രോഫി: പഞ്ചലിന്റെ സെഞ്ച്വറിയിൽ ഗുജറാത്ത് കരുത്ത്
Ranji Trophy

രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച നിലയിൽ. പ്രിയങ്ക് പഞ്ചലിന്റെ സെഞ്ച്വറി Read more

സേലത്ത് കുടുംബത്തിന് നേരെ ആക്രമണം; രണ്ട് കുട്ടികൾ മരിച്ചു
Salem Family Attack

സേലത്ത് അച്ഛൻ മക്കളെ വെട്ടിക്കൊന്നു. ഭാര്യയും ഒരു മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. Read more

Leave a Comment