നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര 14 ദിവസത്തേക്ക് റിമാൻഡിൽ

Anjana

Nenmara Murder

നെന്മാറയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മുൻവൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിക്ക് മനസ്താപമില്ലെന്നും കൃത്യം നടത്തിയതിന്റെ സന്തോഷത്തിലാണെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊലപാതകത്തിനായി ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. എവഞ്ചേരിയിൽ നിന്നാണ് കൊടുവാൾ പണിയിച്ചെടുത്തത്. കൊടുവാലിലെ മരപ്പിടി സ്വയം ഉണ്ടാക്കിയതാണെന്നും പോലീസ് കണ്ടെത്തി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമണം നടത്തിയത്.

സുധാകരന്റെ കുടുംബത്തെ അകറ്റാൻ കാരണം സുധാകരനും അമ്മയുമാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. അയൽവാസികൾക്ക് നേരെ നിരന്തര വധഭീഷണി മുഴക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി. സാക്ഷികൾക്കും സുധാകരന്റെ രണ്ട് പെൺമക്കൾക്കും ഭീഷണിയുള്ളതിനാൽ പ്രതിയെ ജയിലിൽ അടയ്ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സുധാകരനെ കൊടുവാൾ കാട്ടി ബൈക്ക് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. ഇരു കാലുകളുടെയും പിൻഭാഗത്തും കഴുത്തിനു പിന്നിലും വെട്ടിവീഴ്ത്തിയ ശേഷം മുഖത്തും വലതുകൈയിലും മാരകമായി വെട്ടുകയായിരുന്നു. സുധാകരന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ അമ്മ ലക്ഷ്മിയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു.

  യുഡിഎഫ് മലയോര ജാഥയിൽ പി.വി. അൻവർ പങ്കെടുക്കും

കൃത്യത്തിന് ശേഷം പോത്തുണ്ടി മലയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. 100 വർഷം തന്നെ ശിക്ഷിക്കണമെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു.

Story Highlights: The accused in the Nenmara double murder case has been remanded in judicial custody for 14 days.

Related Posts
തൃപ്പൂണിത്തുറയിൽ 15-കാരന്റെ മരണം: റാഗിങ്ങിനെതിരെ അമ്മയുടെ പരാതി
School Ragging

തൃപ്പൂണിത്തുറയിൽ 15-കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ അമ്മ റാഗിങ് ആരോപണം Read more

പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി റിമാൻഡിൽ
Chottanikkara POCSO Case

ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനൂപിനെ റിമാൻഡിൽ അയച്ചു. Read more

  കേന്ദ്ര ബജറ്റ് 2025: കേരളത്തിന്റെ പ്രതീക്ഷകൾ
വന്യമൃഗാക്രമണം: മുഖ്യമന്ത്രി വയനാട്ടിൽ എത്തണമെന്ന് ടി സിദ്ദിഖ് എംഎൽഎ
Wildlife Attacks Kerala

വയനാട്ടിലെ വന്യമൃഗാക്രമണത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ടി സിദ്ദിഖ് Read more

മൂന്ന് മാസം പഴക്കമുള്ള മൃതദേഹങ്ങൾ; ഡോക്ടർ അറസ്റ്റിൽ
Tamil Nadu murder

തിരുമുല്ലൈവയലിൽ മൂന്ന് മാസം പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്ന് അച്ഛനും മകളുടെയും അഴുകിയ മൃതദേഹങ്ങൾ Read more

എൻഡോസൾഫാൻ ദുരിതബാധിത കുടുംബത്തിന് ആശ്വാസം; എംഎൽഎ ഇടപെട്ടു
Endosulfan victim

എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ കുടുംബത്തിന് കേരള ഗ്രാമീൺ ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. Read more

അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്
Used Car Showrooms Kerala

ഗതാഗത വകുപ്പ് മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. Read more

കുസാറ്റും ഐ.സി.ടി. അക്കാദമിയും ചേർന്ന് ധാരണാപത്രം
Skill Development

കേരള സർക്കാരിന്റെ പിന്തുണയോടെ കുസാറ്റും ഐ.സി.ടി. അക്കാദമിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർത്ഥികളുടെ Read more

  അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ
കോട്ടയം പെട്രോൾ പമ്പുകളിൽ മോഷണം: സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യം
Kottayam Petrol Pump Thefts

കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകളിൽ പതിവായി മോഷണങ്ങൾ നടക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് Read more

കുടുംബ തർക്കം; മൂന്നു പേർക്ക് വെട്ടേറ്റു
Kerala Family Dispute

കൊല്ലം ശക്തികുളങ്ങരയിൽ കുടുംബ തർക്കത്തെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. രമണി (65), Read more

ബാലരാമപുരം കുഞ്ഞിന്റെ ദുരൂഹ മരണം: സഹോദരിയുടെ മൊഴി നിർണായകം
Balaramapuram child death

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയുടെ ദുരൂഹ മരണം അന്വേഷണത്തിലാണ്. കുട്ടിയുടെ സഹോദരിയുടെ മൊഴിയും കുടുംബാംഗങ്ങളുടെ Read more

Leave a Comment