മോഹൻ ലാലിന്റെ ലഫ്റ്റണന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്ന തരത്തിൽ ഉയരുന്ന ആവശ്യം വിരോധാഭാസമാണെന്ന് സംവിധായകൻ മേജർ രവി. യുപിഎ സർക്കാർ രാജ്യം ഭരിച്ചിരുന്ന സമയത്താണ് മോഹൻ ലാലിന് കേണൽ പദവി നൽകിയത്. വ്യക്തമായ മാനദണ്ഡം പാലിച്ചായിരുന്നു പദവി നൽകിയ അല്ലാതെ തന്റെ പടത്തിൽ അഭിനയിച്ചിട്ടല്ല അദ്ദേഹത്തിന് കേണൽ പദവി ലഭിച്ചത്. കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ സിനിമകളിലെ മോഹൻ ലാലിന്റെ പ്രകടനം കണ്ട് സൈന്യത്തിലുള്ളവർ യുവാക്കളെ ആകർഷിക്കാൻ സൗത്ത് ഇന്ത്യയിൽ നിന്നൊരു ബ്രാൻഡ് അംബാസിഡർ വേണമെന്ന് ആഗ്രഹിക്കുകയും അതിനു മോഹൻ ലാലിലെ ശുപാർശ ചെയ്യുകയായിരുന്നു. ഓണററി റാങ്കായ ഈ പദ്ധതി എടുത്ത് കളയാൻ ആവശ്യപ്പെടുന്നത് തീർത്തും പ്രത്യേക മാനസിക വിചാരമാണ്. അപൂർവമായ റാങ്കാണത്. അതിന് അതിന്റേതായ അന്തസ്സും അഭിമാനവുമുണ്ട്.
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ താൻ മാനിക്കുന്നു. തനിക്കത് മനസ്സിലാകും. മോഹൻ ലാലും അത് മാനിക്കും. മോഹൻ ലാൽ പട്ടാള യൂണിഫോമിട്ട് മോശമായിട്ട് എന്തെങ്കിലും ചെയ്യുകയോ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് പട്ടാള പദവിയുമായി ബന്ധപ്പെട്ട് അഭിപ്രായം പറയേണ്ടതില്ല. സിനിമയും പദവിയും തമ്മിൽ കൂട്ടിക്കെണ്ടേതില്ല.
അഞ്ച് സിനിമകളാണ് മോഹൻ ലാലിനൊപ്പം ചെയ്തിട്ടുണ്ട്. കഥ കേട്ട് ഓക്കെയായി കഴിഞ്ഞാൽ പിന്നീട് കഥയിലോ സിനിമയിലോ ഇടപെടാറില്ല. തന്റെ സിനിമകളിൽ അങ്ങനെയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു, പോകുന്നു. ഒഴിവ് സമയങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കും. അല്ലാതെ സിനിമയിൽ ഇടപെടുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യില്ല. ‘എമ്പുരാ’ന്റെ കാര്യത്തിലും അതു തന്നെയായിരിക്കാം സംഭവിച്ചത്. ‘എമ്പുരാനു’മേൽ ഉയർന്ന ആരോപണങ്ങളിൽ മോഹൻ ലാലിനു പങ്കുണ്ടാകില്ല. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Director Major Ravi defends Mohanlal’s Lieutenant Colonel title amidst controversy surrounding ‘Empuraan’.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ