മലപ്പുറം: അരീക്കോട് പള്ളിപ്പടി തേക്കിൻ ചുവട്ടിൽ വെച്ച് 196 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ഊര്നാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീര് ബാബു എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് പിടിച്ചെടുത്തത്. രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ അസീസ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറബി അസീസ് എന്നും ഇയാൾ അറിയപ്പെടുന്നു.
വില്പനക്കാരനും വാങ്ങാൻ വന്നയാളും എംഡിഎംഎ കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ നാട്ടുകാർക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അസീസ് അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതിയുടെ പിന്നാലെയാണ് ഇയാൾ മാരക ലഹരിമരുന്നുമായി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്ന് പോലീസ് സ്ഥിരീകരിച്ചു.
Story Highlights: Two individuals were apprehended in Malappuram, Kerala, with 196 grams of MDMA.