Latest Malayalam News | Nivadaily

കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം സ്വദേശിയായ സന്യാസിയെ തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുൻപ് കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് താൻ അപകടത്തിൽ ആണെന്നും എന്തും സംഭവിക്കാം എന്നും പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

‘ഐ ലവ് യൂ’ പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഐ ലവ് യൂ' പറഞ്ഞതിന് പോക്സോ കേസ് ചുമത്തിയ പ്രതിയുടെ ശിക്ഷ റദ്ദാക്കി. 'ഐ ലവ് യൂ' എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് ലൈംഗികാതിക്രമങ്ങൾ കൂടി പരിഗണിച്ചാൽ മാത്രമേ ഇത് കുറ്റകരമാകൂ എന്നും കോടതി വ്യക്തമാക്കി.

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതല്ല, കൊലപാതകം; നൗഷാദിന്റെ വാദം തള്ളി പോലീസ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന നൗഷാദിന്റെ വാദം പോലീസ് തള്ളി. നൗഷാദിന്റെ നേതൃത്വത്തിൽ കൊലപാതകം നടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ രണ്ട് സ്ത്രീകളെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

പുതിയ നത്തിങ് ഫോൺ 3: ട്രോളുകൾ നിറഞ്ഞ് സോഷ്യൽ മീഡിയ
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പുറത്തിറങ്ങിയ നത്തിങ് ഫോൺ 3 സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമാകുന്നു. മിഡ് റേഞ്ച് ഫോണുകളുടെ ഫീച്ചറുകൾ മാത്രം വെച്ച് ഫ്ലാഗ്ഷിപ്പ് വിലയിട്ട് വിപണിയിലിറക്കുന്നതിനെ ടെക് വിദഗ്ദ്ധർ ചോദ്യം ചെയ്യുന്നു.വിലയും ഫീച്ചറുകളും താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് പുറത്തുവരുന്നത്.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ ചികിത്സിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് എതിര്, കോണ്ഗ്രസ് അപകടകരം; വിമര്ശനവുമായി രാജീവ് ചന്ദ്രശേഖര്
ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായ നിലപാട് പുലർത്തുന്ന സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങി. കോൺഗ്രസിന്റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയ്യിലാണെന്നും രാജീവ് ചന്ദ്രശേഖര് ആരോപിച്ചു.

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അറിയിക്കും. കേരളത്തിൽ നിന്നുള്ള കാലി തീറ്റകൾക്ക് വിലവർധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

സര്ക്കാര് രേഖകളില് ഇനി ‘ചെയര്പേഴ്സണ്’; ലിംഗസമത്വവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കി
സര്ക്കാര് രേഖകളില് നിന്നും ചെയര്മാന് എന്ന പദം നീക്കം ചെയ്ത് ചെയര്പേഴ്സണ് എന്ന് ഉപയോഗിക്കാന് സര്ക്കാര് തീരുമാനം. ഭരണപരിഷ്കാര വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഭാഷാ മാര്ഗനിര്ദേശക വിദഗ്ധസമിതിയുടെ ശുപാര്ശ പരിഗണിച്ചാണ് ഈ തീരുമാനം. ലിംഗപരമായ പക്ഷപാതിത്വം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരൺ കുമാറിൻ്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതിയിൽ രണ്ട് വർഷമായിട്ടും അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്ദ്ധനവുണ്ടായി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസനം: മന്ത്രി ആർ. ബിന്ദു
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ നടത്തിയെന്ന് മന്ത്രി ആർ. ബിന്ദു. മലപ്പുറം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ പുതിയ വർക്ക്ഷോപ്പ് ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. എല്ലാ പോളിടെക്നിക് കോളേജുകളിലും യങ് ഇന്നവേറ്റേഴ്സ് ക്ലബ്ബ് രൂപീകരിക്കും.
