Latest Malayalam News | Nivadaily

BCCI helps Akash Deep

ആകാശ്ദീപിന്റെ സഹോദരിക്ക് ബിസിസിഐയുടെ സഹായം; വെളിപ്പെടുത്തലുമായി സുഹൃത്ത്

നിവ ലേഖകൻ

ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ്ദീപിന്റെ സഹോദരിയുടെ ചികിത്സയ്ക്ക് ബിസിസിഐ സഹായം നൽകിയെന്ന് സുഹൃത്ത് വൈഭവ് കുമാർ. രണ്ടു മാസമായി ചികിത്സയിൽ കഴിയുന്ന ജ്യോതിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും വൈഭവ് കുമാർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം സഹോദരിക്ക് സമർപ്പിക്കുന്നെന്ന് ആകാശ്ദീപ് പറഞ്ഞിരുന്നു.

Kerala University protest

ഗവർണർക്കെതിരായ എസ്എഫ്ഐ സമരത്തിന് പിന്തുണയുമായി എം.വി. ഗോവിന്ദൻ

നിവ ലേഖകൻ

സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിന്തുണ അറിയിച്ചു. വിസിക്ക് എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ആർഎസ്എസ് തിട്ടൂരം അനുസരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐയുടെ സമരം വിസിയുടെ നടപടിക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Darknet Drug Case

ഡാർക്ക്നെറ്റ് ലഹരിക്കടത്ത് കേസ്: പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

നിവ ലേഖകൻ

ഡാർക്ക്നെറ്റ് ലഹരിക്കടത്ത് കേസിലെ പ്രതികളെ എറണാകുളം ഫസ്റ്റ് ക്ലാസ് സെഷൻസ് കോടതി നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. എൻസിബി സമർപ്പിച്ച അപേക്ഷയിൽ കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. കേസിലെ പ്രധാന പ്രതി എഡിസൺ ബാബുവും കൂട്ട പ്രതി അരുൺ തോമസും ഉൾപ്പെടെയുള്ളവരെ എൻസിബി ചോദ്യം ചെയ്യും.

Hemachandran murder case

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ, കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

നിവ ലേഖകൻ

ബത്തേരി ഹേമചന്ദ്രൻ കൊലപാതകക്കേസിലെ മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ വിമാനമിറങ്ങി. നിലവിൽ ഇയാൾ എമിഗ്രേഷൻ കസ്റ്റഡിയിലാണ്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സിറ്റി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Ahmedabad Air India accident

അഹമ്മദാബാദ് വിമാനപകടം: അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു

നിവ ലേഖകൻ

അഹമ്മദാബാദ് വിമാനപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജുള്ള പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. വ്യോമയാന മേഖലയിലെ സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.

Narendra Modi Brazil Visit

ബ്രസീലിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം; ഇന്ന് ലുല ദ സിൽവയുമായി കൂടിക്കാഴ്ച

നിവ ലേഖകൻ

പഞ്ചരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം റിയോ ഡി ജനീറോയിൽ നിന്നാണ് പ്രധാനമന്ത്രി ബ്രസീലിയയിൽ എത്തിയത്. പ്രസിഡന്റ് ലുല ദ സിൽവയുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

Possessed mother exorcist

അമ്മയ്ക്ക് പ്രേതബാധയെന്ന് മകൻ; കര്ണാടകയില് 55-കാരിയെ തല്ലിക്കൊന്നു

നിവ ലേഖകൻ

കർണാടകയിൽ പ്രേതബാധ ആരോപിച്ച് അമ്മയെ മകൻ തല്ലിക്കൊന്ന സംഭവം. ശിവമോഗയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ മകൻ സഞ്ജയ്, ബാധ ഒഴിപ്പിക്കാൻ എത്തിയ ആശ, സന്തോഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

SFI Kerala University Protest

കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സർവകലാശാലയിൽ സംഘർഷം

നിവ ലേഖകൻ

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കേരള സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി.

Shine Tom Chacko

വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

നിവ ലേഖകൻ

നടി വിൻസി അലോഷ്യസിനോട് നടൻ ഷൈൻ ടോം ചാക്കോ പരസ്യമായി മാപ്പ് പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്തത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ മോശമായി പെരുമാറിയെന്നും ലഹരി മരുന്നെന്ന് തോന്നിക്കുന്ന പൊടി ഉപയോഗിക്കുന്നത് കണ്ടുവെന്നും വിൻസി വെളിപ്പെടുത്തിയിരുന്നു.

KSRTC strike

കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി ടി.പി. രാമകൃഷ്ണൻ; നാളെ കെഎസ്ആർടിസി സ്തംഭിക്കുമെന്ന് എൽഡിഎഫ് കൺവീനർ

നിവ ലേഖകൻ

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി പങ്കെടുക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ ടി.പി. രാമകൃഷ്ണൻ തള്ളി. കെഎസ്ആർടിസി നാളെ സ്തംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Hemachandran murder case

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് കൊച്ചിയിലിറങ്ങില്ല, അന്വേഷണം ബെംഗളൂരുവിലേക്ക്

നിവ ലേഖകൻ

ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനമിറങ്ങില്ല. സൗദിയിൽ നിന്നും മസ്കറ്റിൽ ഇറങ്ങിയ ശേഷം നൗഷാദ് വിമാനം മാറി കയറിയതായി വിവരം. ഐ.ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് ബെംഗളൂരിലേക്ക് പുറപ്പെടും. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് അവകാശപ്പെട്ടത് എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മർദ്ദനമേറ്റാണ് മരണം എന്ന് പറയുന്നു.

M A Baby

സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.എ. ബേബി

നിവ ലേഖകൻ

സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പൊതുപണിമുടക്കിലൂടെ തൊഴിലാളി കർഷക ഐക്യം പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗവൺമെന്റ് ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.