Latest Malayalam News | Nivadaily

പുതിയ ടീം വികസിത കേരളത്തിന് ശക്തി പകരും: എസ്. സുരേഷ്
രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം വികസിത കേരളത്തിലേക്കുള്ള ശക്തിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കെ. സുരേന്ദ്രന്റെ ടീമിലെ 60 ശതമാനത്തോളം അംഗങ്ങളെ പുതിയ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയം ബിജെപി കേന്ദ്രീകൃതമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; വിമർശകരെ പരിഹസിച്ച് പികെ ശശി
പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെടിഡിസി ചെയർമാൻ പി.കെ. ശശി. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരണം നൽകി.

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു
കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും. സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വിസി തിരിച്ചയക്കുകയാണ്.

കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം: ദുരൂഹതയെന്ന് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ
കഴക്കൂട്ടത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആറുകോടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മേലുദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്നും, അഴിമതിക്ക് വഴങ്ങാത്തതിനാൽ വൈരാഗ്യത്തോടെ പെരുമാറിയെന്നും മാതാവ് ആരോപിച്ചു. സംഭവത്തിൽ ഭാര്യ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകും.

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; പുതിയ ടീമിന് പുതിയ ദൗത്യമെന്ന് അനൂപ് ആന്റണി
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ദൗത്യങ്ങളുമായി ടീം രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു. എല്ലാ സമുദായങ്ങളെയും വിഭാഗങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്ഥാനലബ്ദിയിലൂടെ ഭാരവാഹി പട്ടികയിൽ സാമുദായിക ന്യൂനപക്ഷ സമവാക്യം പാലിക്കപ്പെട്ടു എന്നത് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാർജയിൽ മരിച്ച വിപഞ്ചിക വിവാഹമോചനം ആലോചിച്ചു; സ്ത്രീധനത്തിന്റെ പേരിൽ പീഡനമെന്ന് പരാതി
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക വിവാഹബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ബന്ധു. ഭർത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിനെ തുടർന്ന് വിപഞ്ചിക മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സ്ത്രീധനത്തിന്റെ പേരില് ഭര്ത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്ദം ചെലുത്തിയിരുന്നതായും വിപഞ്ചികയുടെ അമ്മ ഷൈലജ ആരോപിച്ചിരുന്നു.

പുതിയ ടീം സമീകൃതമെന്ന് എം ടി രമേശ്; മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ല
പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ട്വന്റി ഫോറിനോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ ജില്ലാ അധ്യക്ഷൻമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എല്ലാ സാമുദായിക വിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഒരു ലിസ്റ്റ് കൂടിയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മക്കൾക്കും ഗുരുതര പരിക്ക്; ആരോഗ്യനില അതീവ ഗുരുതരം
പാലക്കാട് ചിറ്റൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ അധികം പൊള്ളലേറ്റു.

സിപിഐ ജില്ലാ സമ്മേളനം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ വിമർശനം കടുത്തു
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും രൂക്ഷമായി വിമർശിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തനമികവില്ലെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരിച്ചടിയാണെന്നും വിമർശനമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും ഭക്ഷ്യ, കൃഷി മന്ത്രിമാരുടെ പ്രവർത്തനത്തിനെതിരെയും വിമർശനങ്ങളുണ്ടായി.

അരുണാചലിൽ ലൈംഗിക പീഡനക്കേസ് പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ 17-കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇയാൾ, റോയിംഗിലെ ഒരു സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. രോഷാകുലരായ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനം പറന്നത് 32 സെക്കന്റ് മാത്രം; റിപ്പോർട്ടുകൾ പുറത്ത്
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പുറത്ത്. വിമാനം പറന്നുയർന്ന് 32 സെക്കൻഡിനുള്ളിൽ അപകടത്തിൽ പെട്ടു. 275 പേർ മരിച്ച അപകടത്തിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായിരുന്നു.

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡിനുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.