Latest Malayalam News | Nivadaily

Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു; ഓപ്പറേഷൻ മഹാദേവ് വിജയം

നിവ ലേഖകൻ

ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സുലൈമാൻ എന്ന മൂസ ഫൗജിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ മഹാദേവിന്റെ ഭാഗമായി സൈന്യം നടത്തിയ ഈ നീക്കത്തിൽ മൂന്ന് ഭീകരരെയാണ് വധിച്ചത്.

Xiaomi 16 Ultra

ഷവോമി 16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിൽ

നിവ ലേഖകൻ

ഷവോമി 16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഷവോമി ഗ്രൂപ്പിന്റെ പാട്നറും കമ്പനിയുടെ പ്രസിഡന്റുമായ ലു വെയ്ബിങാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്സെറ്റായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക.

KSFC Chairman K Madhu

കെഎസ്എഫ്ഡിസി ചെയർമാനായി കെ. മധു ചുമതലയേറ്റു

നിവ ലേഖകൻ

സംവിധായകൻ കെ. മധു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റു. വലിയ ഉത്തരവാദിത്വമുണ്ടെന്നും, സർക്കാരുമായി ആലോചിച്ച് ചുമതലകൾ കൃത്യമായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിന് മുൻഗണന നൽകുമെന്നും കെ. മധു കൂട്ടിച്ചേർത്തു.

Operation Sindoor

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തി; ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിംഗ്

നിവ ലേഖകൻ

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ലഷ്കറി തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട നൂറിലധികം ഭീകരവാദികൾ ഈ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. പാകിസ്താൻ ദുസ്സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Vaikom boat accident

വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല

നിവ ലേഖകൻ

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു.

Tesla Samsung deal

ടെസ്ല-സാംസങ് കരാർ: ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി സാംസങ്

നിവ ലേഖകൻ

ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും തമ്മിൽ 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാർ ഒപ്പുവെച്ചു. ടെസ്ലയുടെ നെക്സ്റ്റ് ജെനറേഷൻ A16 ചിപ്പ് നിർമ്മിക്കുന്നത് സാംസങ്ങിന്റെ ടെക്സസ് ഫാബ് ആയിരിക്കും. മസ്ക് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സിയോളിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികൾ 3.5% വരെ ഉയർന്നു.

ancient human cannibalism

ഞെട്ടിക്കുന്ന കണ്ടെത്തൽ; പുരാതന മനുഷ്യർ കുട്ടികളെ ഭക്ഷണമാക്കിയിരുന്നുവെന്ന് പഠനം

നിവ ലേഖകൻ

സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന ഗുഹയിൽ നിന്ന് കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇത് പുരാതന മനുഷ്യർ നരഭോജനം നടത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്. കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോഇക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷനിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.

Presidential reference Kerala

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ

നിവ ലേഖകൻ

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നും കേരളം വാദിക്കുന്നു.

Army Op Mahadev

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: 3 ഭീകരരെ വധിച്ച് സൈന്യം

നിവ ലേഖകൻ

ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്ത് ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ ഇ തോയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. "ഓപ്പറേഷൻ മഹാദേവ് "എന്ന ദൗത്യത്തിനിടെയാണ് ഭീകരരെ സൈന്യം വധിച്ചത്.

nuns arrest

കന്യാസ്ത്രീകളുടെ അറസ്റ്റ്: ന്യൂനപക്ഷ പീഡനമെന്ന് രാഹുൽ ഗാന്ധി

നിവ ലേഖകൻ

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് ന്യൂനപക്ഷ പീഡനമാണെന്നും, വിശ്വാസത്തിൻ്റെ പേരിൽ കന്യാസ്ത്രീകളെ ജയിലിലടച്ചത് നീതിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

nuns arrest

കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ഉറപ്പാക്കുമെന്ന് ഷോൺ ജോർജ്

നിവ ലേഖകൻ

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കുമെന്നും അവരെ സംരക്ഷിക്കുമെന്നുമുള്ള ഉറപ്പ് ബിജെപി നൽകുന്നതായി അദ്ദേഹം അറിയിച്ചു. നിലവിൽ കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്.

Investment Fraud Malappuram

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ നിക്ഷേപ തട്ടിപ്പ് പരാതി

നിവ ലേഖകൻ

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗം നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. മക്കരപറമ്പ് ഡിവിഷനിലെ മുസ്ലിം ലീഗ് അംഗം ടി.പി. ഹാരിസിനെതിരെയാണ് പരാതി. 25 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി നിക്ഷേപകർ ആരോപിച്ചു.