Latest Malayalam News | Nivadaily

ഗ്രാനിറ്റ് ഷാക്ക പ്രീമിയർ ലീഗിലേക്ക്; സണ്ടർലാൻഡുമായി കരാറെന്ന് റിപ്പോർട്ട്
ആഴ്സണലിന്റെ മധ്യനിര താരമായിരുന്ന ഗ്രാനിറ്റ് ഷാക്ക പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. 32 വയസ്സുള്ള സ്വിസ് താരം ബയേൺ ലെവർകൂസനിൽ നിന്ന് സണ്ടർലാൻഡിലേക്ക് കൂടുമാറാൻ സാധ്യതയുണ്ട്. ഷാക്കയും സണ്ടർലാൻഡും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ ഷോറൂം ഗുജറാത്തിൽ തുറന്ന് വിൻഫാസ്റ്റ്; ബുക്കിംഗ് ആരംഭിച്ചു
വിയറ്റ്നാം ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലെ ആദ്യ ഷോറൂം ഗുജറാത്തിലെ സൂറത്തിൽ തുറന്നു. ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ മാസം 31ന് തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനിയുടെ നിർമ്മാണ പ്ലാന്റ് ആരംഭിക്കും.

നിവിൻ പോളിയുടെ പരാതിയിൽ ഷംനാസിനെതിരെ കേസ്
നടൻ നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാജ ഒപ്പിട്ട് രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് നിവിൻ ഷംനാസിനെതിരെ പരാതി നൽകിയത്. എഫ്ഐആറിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.

ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രസർക്കാർ; പാക് ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ജയശങ്കർ
ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ വാദം കേന്ദ്രസർക്കാർ പാർലമെന്റിൽ തള്ളി. പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താനെ ആഗോളതലത്തിൽ തുറന്നുകാട്ടിയെന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ലക്ഷ്യമെന്നും പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുവൈറ്റിൽ ആറുമാസത്തിനിടെ 19,000-ൽ അധികം പ്രവാസികളെ നാടുകടത്തി
കുവൈറ്റിൽ 2025 ജനുവരി മുതൽ ജൂലൈ വരെ ആറുമാസത്തിനിടെ 19,000-ൽ അധികം പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരെയാണ് പ്രധാനമായും നാടുകടത്തിയത്. നാടുകടത്തുന്നവരുടെ വിരലടയാളം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തുകയും കരിമ്പട്ടികയിൽ ചേർക്കുകയും ചെയ്യും.

ക്രൈസ്തവ ആക്രമണം: പ്രധാനമന്ത്രിയെ കാണാൻ സിബിസിഐ; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു
ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ സിബിസിഐ തീരുമാനിച്ചു. ഇതിനായി കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്നും സിബിസിഐ അറിയിച്ചു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം കത്തോലിക്കാ സഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്.

തേവലക്കര ദുരന്തം: പഞ്ചായത്തിനും സ്കൂളിനും വീഴ്ചയെന്ന് റിപ്പോർട്ട്
തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയർക്ക് ജാഗ്രത കുറവുണ്ടായി. അനുമതിയില്ലാത്ത സൈക്കിൾ ഷെഡ് പൊളിച്ചുനീക്കാത്തതും വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യന് മാധ്യമങ്ങള്ക്കെതിരെ വിമര്ശനവുമായി ഇറാന്; തെറ്റായ വാര്ത്തകള് നല്കിയെന്ന് ആരോപണം
ഇന്ത്യന് മാധ്യമങ്ങള്ക്കെതിരെ വിമര്ശനവുമായി ഇറാന് എംബസി രംഗത്ത്. ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് തെറ്റായ വാര്ത്തകള് നല്കിയെന്ന് ആരോപിച്ചാണ് വിമര്ശനം. ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ച് തെറ്റായ വിവരങ്ങള് നല്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാന് എംബസി വ്യക്തമാക്കി.

കേരളത്തിൽ എം.എസ്.സി നഴ്സിങ്ങിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം
കേരളത്തിൽ എം.എസ്.സി നഴ്സിങ് പ്രവേശനത്തിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം. കേരളത്തിലെ 7 സർക്കാർ നഴ്സിങ് കോളേജുകളിലായി 162 സീറ്റുകളുണ്ട്. അപേക്ഷാ ഫീസ് 1100 രൂപയാണ്, പട്ടികവിഭാഗക്കാർക്ക് 550 രൂപയാണ്.

