Latest Malayalam News | Nivadaily

ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസി മികവും ബാറ്റിംഗ് സ്ഥിരതയും ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റത്തിന് പുതിയ പ്രതീക്ഷ നൽകി. 10 ഇന്നിംഗ്സുകളിൽ 75.40 ശരാശരിയിൽ 754 റൺസ് അദ്ദേഹം നേടി. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഗിൽ രണ്ടാമതെത്തി.

‘ചെണ്ട’യിൽ നിന്ന് രക്ഷകനിലേക്ക്; സിറാജിന്റെ വളർച്ച വിസ്മയിപ്പിക്കുന്നെന്ന് ആരാധകർ
ഒരുകാലത്ത് പരിഹാസിക്കപ്പെട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇന്ന് ടീമിന്റെ രക്ഷകനാണ്. ഓവൽ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലുമായി ഒൻപത് വിക്കറ്റുകൾ നേടി സിറാജ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി. ആൻഡേഴ്സൺ-സച്ചിൻ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യ സമനിലയിൽ സ്വന്തമാക്കിയതിൽ സിറാജിന്റെ പ്രകടനം നിർണായകമായിരുന്നു.

ഡൽഹിയിൽ തമിഴ്നാട് എം.പി.യുടെ മാല പൊട്ടിച്ചു; അമിത് ഷായ്ക്ക് കത്തയച്ച് സുധ രാമകൃഷ്ണൻ
ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ തമിഴ്നാട് എം.പി. സുധ രാമകൃഷ്ണന്റെ മാല ബൈക്കിലെത്തിയ സംഘം കവർന്നു. ഡൽഹി ചാണക്യപുരിയിലെ തമിഴ്നാട് ഹൗസിന് സമീപമാണ് സംഭവം നടന്നത്. കുറ്റവാളികളെ പിടികൂടാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് എം.പി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

വിദ്യാധനം പദ്ധതി: വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം
വനിതാ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. A.R.T തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലേക്ക് ഉണ്ടാകില്ലെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. ഒക്ടോബറിൽ മെസ്സിയെ കേരളത്തിൽ എത്തിക്കാൻ ശ്രമം നടന്നെങ്കിലും അത് സാധ്യമായില്ല. അതേസമയം, മെസ്സി ഡിസംബറിൽ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് നാടകീയ ജയം; പരമ്പര സമനിലയിൽ
ഓവൽ ടെസ്റ്റിൽ ആറ് റൺസിന് ഇന്ത്യയുടെ നാടകീയ വിജയം. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും മികച്ച ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിങ്സിൽ ജോ റൂട്ട് 105 റൺസും, ഹാരി ബ്രൂക്ക് 111 റൺസും നേടി. ഇതോടെ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര സമനിലയിൽ ആയിരിക്കുകയാണ്.

ബിനോയ് വിശ്വത്തിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം ജില്ലാ സമ്മേളനം
സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നു. എൽഡിഎഫ് സർക്കാർ ഏകാധിപത്യ ശൈലിയിലേക്ക് നീങ്ങുകയാണെന്നും, സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഫണ്ടുകൾ പോലും സിപിഐഎം മന്ത്രിമാർക്ക് വകമാറ്റുന്നുവെന്നും വിമർശനമുണ്ടായി. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിൽ നേതൃത്വം ശക്തമായ നിലപാട് എടുക്കുന്നതിൽ പരാജയപ്പെട്ടെന്നും സമ്മേളനം കുറ്റപ്പെടുത്തി.

എറണാകുളം തടിക്കക്കടവ് അങ്കണവാടിയിൽ മൂർഖൻ; ക്ലാസ് മുറിയിൽ കണ്ടതിനെ തുടർന്ന് അവധി നൽകി
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിൽ ക്ലാസ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വെച്ചിരുന്ന ഷെൽഫിനുള്ളിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട ഉടൻ കുട്ടികളെ പുറത്തിറക്കി, തുടർന്ന് അങ്കണവാടിക്ക് അവധി നൽകി.

മാവേലിക്കരയിൽ പാലം തകർന്ന് രണ്ട് മരണം
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ആദ്യം ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് മാവേലിക്കര സ്വദേശി രാഘവന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.

ശമ്പളമില്ലാത്തതിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവം; പത്തനംതിട്ടയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ടയിൽ ശമ്പളമില്ലാത്തതിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക ലേഖ സുരേന്ദ്രന് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല.

വിൻഫാസ്റ്റിന്റെ ആദ്യ ഇവി തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തമിഴ്നാട്ടിലെ പ്ലാന്റിൽ നിർമ്മിച്ച ആദ്യ വാഹനം പുറത്തിറക്കി. 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തൂത്തുക്കുടിയിലാണ് കമ്പനി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിൻ്റെ പത്രിക തള്ളി
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിൻ്റെ പത്രിക തള്ളി. വരണാധികാരിയുമായുണ്ടായ വാക്ക് തർക്കമാണ് കാരണം. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്.