Latest Malayalam News | Nivadaily

ആനന്ദ് കെ. തമ്പി ആത്മഹത്യ: ബിജെപി നേതാക്കൾ പ്രതികളാകാൻ സാധ്യതയില്ല, തെളിവില്ലെന്ന് പൊലീസ്
തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ തൃക്കണ്ണാപുരം ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തതിലെ മനോവിഷമം ആവാം മരണകാരണമെന്ന് പൊലീസ് നിഗമനം.

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്. അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷാരോണിനും, ഭർതൃമാതാവ് രജനിക്കുമെതിരെ പ്രേരണാക്കുറ്റം ചുമത്തിയാണ് വരന്തരപ്പിള്ളി പൊലീസ് കേസ് എടുത്തത്. ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്.

കരിമാൻതോട് അപകടം: മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്
പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി, എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് ഇവർ കീഴടങ്ങിയതെന്ന് മാവോയിസ്റ്റുകൾ അറിയിച്ചു. ഇവരുടെ തലക്ക് സർക്കാർ 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നാല് ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾ പിടിയിൽ
പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി പോലീസ് തകർത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ നാല് അംഗങ്ങളെ എടിഎസും പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് പിസ്റ്റലുകളും 70 കാഡ്രിജുകളും കണ്ടെടുത്തു.

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ ഫ്ളോറിഡയിലെ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്സിഡികളും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ ആലോചന
കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീഴ്ച. സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ആവർത്തിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കുന്നതിനെക്കുറിച്ച് സർവകലാശാല ആലോചിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അലംഭാവം കാണിച്ച വിഷയ വിദഗ്ദ്ധനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് സർവ്വകലാശാല അറിയിച്ചു.

വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരിക്ക്
വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. അക്രമിയെ കസ്റ്റഡിയിലെടുത്തു. അടിയന്തരമായി 500 ദേശീയ ഗാർഡുകളെക്കൂടി വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടു.

ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുമതി; ജയിൽ പരിസരത്തെ പ്രതിഷേധം അവസാനിപ്പിച്ചു
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹത്തെ തുടർന്ന് അനുയായികൾ പ്രതിഷേധം നടത്തിയിരുന്നു. കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി ലഭിച്ചതോടെ പ്രതിഷേധം താൽക്കാലികമായി നിർത്തിവെച്ചു.


