Latest Malayalam News | Nivadaily

അച്ഛനെ കൊന്ന് ജോലി തട്ടിയെടുക്കാൻ ശ്രമം; മകന് അറസ്റ്റില്
ആന്ധ്രാപ്രദേശിൽ അച്ഛനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ ജില്ലയിലെ കോടുമുരു മണ്ഡലത്തിലെ പുലകുർത്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. രാമചാരിയുടെ മകൻ വീരസായിയാണ് അറസ്റ്റിലായത്.

കുന്നംകുളം ലോക്കപ്പ് മർദ്ദനം: സി.പി.ഒയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സുപ്രീം കോടതിയുടെ ഇടപെടൽ
തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് മർദിച്ചതിൽ പ്രതിഷേധം ശക്തമായി. സി.പി.ഒ സജീവനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി, സജീവനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനലിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയാണ് ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുസ്തകം പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് രൂപേഷിന്റെ നിരാഹാര സമരം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഭാര്യ
ജയിലിൽ താൻ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാർ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. തിരുവോണ ദിവസമാണ് രൂപേഷ് നിരാഹാര സമരം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് രൂപേഷ് കുമാറിൻ്റെ ഭാര്യ ഷൈന പി.എ മുഖ്യമന്ത്രിക്ക് കത്തെഴുതി."ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ "എന്ന നോവൽ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്
പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ ഒരു വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരനും സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റു. ഗുരുതരമായി പരുക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നസ്ലിൻ സ്ക്രീനിൽ വന്നതും ആളുകൾ ആഘോഷിച്ചു; ‘ലോക’ വിജയാഘോഷത്തിൽ വെങ്കി അറ്റ്ലൂരി
ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ലോക' 100 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിജയാഘോഷത്തിനിടെ നടൻ നസ്ലിനെ പ്രശംസിച്ച് ലക്കി ഭാസ്കറിൻ്റെ സംവിധായകൻ വെങ്കി അറ്റ്ലൂരി രംഗത്തെത്തി. തെലുങ്ക് പ്രേക്ഷകർ നസ്ലിന്റെ കടുത്ത ആരാധകരാണെന്നും സ്ക്രീനിൽ കണ്ടപ്പോൾ തന്നെ തിയേറ്ററുകളിൽ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ ഉത്രാടസദ്യ
കൊല്ലം ജില്ലാ ആശുപത്രിയിൽ DYFIയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടസദ്യ നൽകി. DYFIയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. എറണാകുളം മെഡിക്കൽ കോളേജിലും DYFI ഓണസദ്യ വിളമ്പി.

അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ അണ്ണാമലൈ; തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷം
ബിജെപി ദേശീയ നേതൃത്വത്തോട് കെ. അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന. അമിത് ഷാ വിളിച്ച തമിഴ്നാട് ബിജെപി നേതാക്കളുടെ യോഗത്തിൽ അണ്ണാമലൈ പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം പുതിയ പദവി നൽകാത്തതിൽ അണ്ണാമലൈയ്ക്ക് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്.

ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു
കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും നിർണായകമായ കണ്ടെത്തലുകൾ നടത്തിയ ഫോറൻസിക് സർജൻമാരിൽ പ്രമുഖയായിരുന്നു.

എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം
എൻഐആർഎഫ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് നേട്ടം. സംസ്ഥാന സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കുസാറ്റ് ആറാം സ്ഥാനവും കരസ്ഥമാക്കി.

വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്; പ്രസ്താവന തള്ളി ഇസ്രായേൽ
ഗസ്സയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിനും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. എന്നാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
