Latest Malayalam News | Nivadaily

Aadhaar card

ബിഹാർ വോട്ടർപട്ടികയിൽ ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

നിവ ലേഖകൻ

ബിഹാർ വോട്ടർപട്ടികയിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി അറിയിച്ചു. എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.

Nepal Protests

നേപ്പാളിൽ യുവജനങ്ങളുടെ പ്രതിഷേധം; പോലീസ് വെടിവെപ്പിൽ 9 മരണം

നിവ ലേഖകൻ

നേപ്പാളിൽ സർക്കാരിനെതിരെ യുവജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെപ്പ്. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുമുള്ള പ്രതിഷേധമാണ് നടന്നത്. പ്രതിഷേധത്തിൽ 9 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Mammootty birthday celebration

മമ്മൂക്കയുടെ പിറന്നാൾ; ഓണക്കോടിയുമായി മമ്മൂട്ടി ഫാന്സ്

നിവ ലേഖകൻ

മമ്മൂട്ടി ഫാന്സ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി മമ്മൂക്കയുടെ ജന്മദിനം വിപുലമായി ആഘോഷിച്ചു. പട്ടം പ്ലാമൂട് സാന്റ മരിയ ഓര്ഫനേജിലെ അമ്മമാര്ക്കൊപ്പമാണ് ആഘോഷം നടന്നത്. ഓണക്കോടി വിതരണം, Walking Stick വിതരണം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

home delivery death

ഇടുക്കിയിൽ വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു

നിവ ലേഖകൻ

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായ ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആരോഗ്യവകുപ്പും പൊലീസും ചേർന്ന് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Meta AI Hindi Training

ഹിന്ദി പഠിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മെറ്റയുടെ പുതിയ നീക്കം

നിവ ലേഖകൻ

ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പഠിപ്പിക്കാൻ വിദഗ്ധരെ തേടി മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഇതിലൂടെ പ്രാദേശിക വൈവിധ്യങ്ങളും വൈകാരിക തലങ്ങളും ഉൾക്കൊള്ളുന്ന ചാറ്റ്ബോട്ടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മണിക്കൂറിന് 5000 രൂപ വരെ പ്രതിഫലം നൽകുന്ന നിരവധി തൊഴിലവസരങ്ങൾ മെറ്റ ഒരുക്കുന്നു.

Loka Chapter 1 Chandra

200 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’

നിവ ലേഖകൻ

ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1 ചന്ദ്ര എന്ന സിനിമ 200 കോടി ക്ലബ്ബിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡും ലോക സ്വന്തമാക്കി. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

Mammootty charity work

വൈകിയ ജന്മദിനാശംസയും പ്രിയ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

നിവ ലേഖകൻ

ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു. 'പ്രിയ പ്രതിഭ' എന്ന ജീവകാരുണ്യ സംരംഭത്തിന് മമ്മൂട്ടി നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. പ്രതിസന്ധിയിലായ ഈ സംരംഭത്തിന് മമ്മൂട്ടി നൽകിയ സഹായം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

police custody torture

കസ്റ്റഡി മർദ്ദനം: പ്രതിരോധത്തിലായി ആഭ്യന്തര വകുപ്പും പൊലീസും

നിവ ലേഖകൻ

സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പും പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്. കുന്നംകുളത്തിന് പിന്നാലെ പീച്ചി, കോന്നി സ്റ്റേഷനുകളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായ ഭേദമില്ലാതെ, പൊലീസിലെ ക്രിമിനലുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Bihar election updates

ബിഹാറിൽ സീറ്റ് ചർച്ചകൾക്ക് കാത്തുനിൽക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് നിതീഷ് കുമാർ; ഞെട്ടി ബിജെപി

നിവ ലേഖകൻ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്ക് കാത്തുനിൽക്കാതെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ജെഡിയുവിൻ്റെ പരമ്പരാഗത സീറ്റായ രാജ്പൂരിലേക്ക് മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഈ നീക്കം സഖ്യകക്ഷിയായ ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

Peechi custody torture

പീച്ചി കസ്റ്റഡി മർദ്ദനം: എസ്.ഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

നിവ ലേഖകൻ

തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്.ഐ ആയിരുന്ന പി.എം. രതീഷിനെതിരായ നടപടിക്ക് സാധ്യത. അഡീഷണൽ എസ്.പി. ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷിന് അടുത്തയാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് പൊലീസിന്റെ നീക്കം.

police brutality complaints

പോലീസ് അതിക്രമങ്ങളിൽ മാതൃകാപരമായ നടപടി സ്വീകരിക്കും: ബിനോയ് വിശ്വം

നിവ ലേഖകൻ

പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിൻ്റെ പോലീസ് നയം വ്യക്തമാണ്. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടി എടുക്കുക പ്രായോഗികമല്ലെന്നും പരാതികൾ അന്വേഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

K.T. Jaleel

പി.കെ. ഫിറോസിന് മറുപടിയുമായി കെ.ടി. ജലീൽ; പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റ്

നിവ ലേഖകൻ

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനുള്ള മറുപടിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഫിറോസിന്റെ ബിനാമിയാണ് തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് എന്നും ജലീൽ പരിഹസിച്ചു. ഇതിന് പിന്നാലെ കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്.