Latest Malayalam News | Nivadaily

Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് സർക്കുലർ; പ്രതികരണവുമായി ഫാത്തിമ തഹ്ലിയ

നിവ ലേഖകൻ

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ശക്തമാക്കി. എംഎൽഎയ്ക്കെതിരായ യുവതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഫാത്തിമ തഹ്ലിയ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി.

Othai Manaf murder case

ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി

നിവ ലേഖകൻ

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പി.വി. അൻവറിൻ്റെ സഹോദരിയുടെ മകനാണ് ഷെഫീഖ്.

Rahul Mankootathil case

രാഹുലിനെതിരായ പരാതി; അതിജീവിതയെ അധിക്ഷേപിച്ച് എ. തങ്കപ്പൻ, ലുക്ക്ഔട്ട് നോട്ടീസ്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയെ അധിക്ഷേപിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് പരാതി ഉയർന്നുവന്നത് സംശയാസ്പദമാണെന്നും ഇത്രയും കാലം പരാതിക്കാരി എവിടെ ഒളിവിലായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.

test cricket batting

ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം നമ്പർ പ്രതിസന്ധി; കാരണങ്ങൾ ഇതാ

നിവ ലേഖകൻ

ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരമ്പര തോറ്റതിന് പിന്നാലെ മൂന്നാം നമ്പർ ബാറ്റിംഗ് പൊസിഷനിലെ സ്ഥിരതയില്ലായ്മക്കെതിരെ വിമർശനം ഉയരുന്നു. ടി20 മത്സരങ്ങളുടെ സ്വാധീനം മൂലം ടീമുകൾ ക്ഷമയോടെ കളിക്കുന്ന ബാറ്റ്സ്മാൻമാരെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ ഈ പൊസിഷനിൽ പിഞ്ച് ഹിറ്റർമാരെ പരീക്ഷിക്കുന്ന രീതിയിലേക്ക് ടീമുകൾ മാറുന്നു.

rahul mamkoottathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി; യൂത്ത് കോൺഗ്രസ് സംരക്ഷിക്കാനില്ലെന്ന് ഒ ജെ ജനിഷ്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരുന്നതിന് മുമ്പേ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി. കേസിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും യൂത്ത് കോൺഗ്രസ് എതിര് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക പീഡനക്കേസില് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള് സജീവമാക്കി പൊലീസ്.

Box office collection

എക്കോ vs വിലായത്ത് ബുദ്ധ: ബോക്സ് ഓഫീസിൽ ആര് മുന്നിൽ?

നിവ ലേഖകൻ

2025 നവംബർ 21-ന് റിലീസ് ചെയ്ത ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോയും ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടി. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഏഴ് ദിവസങ്ങൾ കൊണ്ട് ₹11.43 കോടിയിലധികം നെറ്റ് കളക്ഷനുമായി എക്കോ മുന്നിലെത്തി. അതേസമയം, വിലായത്ത് ബുദ്ധയുടെ ആഭ്യന്തര കളക്ഷൻ 4.60 കോടി രൂപ മാത്രമാണ്.

Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആറിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനും സുഹൃത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

IPL team sale

ആർസിബിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസും വിൽപ്പനയ്ക്ക്? ഉടമയെ തേടി ടീമുകൾ

നിവ ലേഖകൻ

2025-ൽ ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 2026-ലെ സീസണിന് മുന്നോടിയായി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ 2008-ലെ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും (ആർആർ) പുതിയ ഉടമകളെ തേടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിൻ്റെ ഉടമയായ സഞ്ജീവ് ഗോയങ്കയുടെ സഹോദരൻ ഹർഷ ഗോയങ്കയാണ് എക്സിലൂടെ ഈ സൂചന നൽകിയത്.

Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കും: കൂടുതൽ വിവരങ്ങൾ പുറത്ത്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ സമർപ്പിക്കും. രാഹുൽ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും, പാലക്കാട് എത്തിച്ച് മൂന്നിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. രാഹുൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ ആർ. ശ്രീലേഖയുടെ ചോദ്യങ്ങൾ; സ്വർണ്ണക്കൊള്ളയിലെ വമ്പൻ സ്രാവുകളെ രക്ഷിക്കാനോ?

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസ് എടുത്തതിൽ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ സംശയങ്ങൾ ഉന്നയിക്കുന്നു. എന്തുകൊണ്ട് ഇത്രയും നാൾ പരാതി നൽകിയില്ലെന്നും, ഇപ്പോൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത് എന്തിനാണെന്നും അവർ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ വലിയ ആളുകളെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ ഈ നീക്കമെന്നും അവർ സംശയം പ്രകടിപ്പിച്ചു.

Rahul Mamkootathil MLA

രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ പിആർ ഏജൻസിയെ ഉപയോഗിച്ചെന്നും അദ്ദേഹത്തെ ആരും ന്യായീകരിക്കരുതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Rahul Mamkoottathil MLA

രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണം; കെ.കെ ശൈലജ

നിവ ലേഖകൻ

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് കെ.കെ ശൈലജ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ ശൈലജ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില് രാഹുല് മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെയും പ്രതി ചേര്ത്തിട്ടുണ്ട്.