Latest Malayalam News | Nivadaily

പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രിയെ നിയമസഭയിൽ വിചാരണ ചെയ്യും: വി.ഡി. സതീശൻ
പോലീസ് അതിക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയെ നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ വിവാദങ്ങൾ സഭയെ സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ലഖ്നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി;സമയോചിത ഇടപെടലിലൂടെ രക്ഷപെട്ട് 171 യാത്രക്കാർ
ലഖ്നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. റൺവേയിൽ അതിവേഗത്തിൽ കുതിക്കവെ പറന്നുയരാൻ കഴിയാതെ വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തര ബ്രേക്ക് ഉപയോഗിച്ച് നിർത്തി. സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 171 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദുരന്തം ഒഴിവായത്.

ടി. സിദ്ദിഖിനെതിരെ തിരുവഞ്ചൂർ; ശബ്ദരേഖ പുറത്ത്
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബം തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദ സംഭാഷണം പുറത്തുവിട്ടു. ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ പറയുന്നു

പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു
പാലക്കാട് കുന്നത്തൂർ മേട് ബാലമുരളി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ആനയിടഞ്ഞു. രണ്ട് മണിക്കൂറിനു ശേഷം ആനയെ തളച്ചു. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെയിറക്കി.

തൃശ്ശൂരിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
തൃശൂരിൽ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടിൽ ദേവസിയാണ് (66) മരിച്ചത്. അൽഫോൺസക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണമിടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആക്കുളം നീന്തൽക്കുളം അണുവിമുക്തമാക്കാൻ നിർദേശം; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽക്കുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നീന്തൽക്കുളത്തിലെ വെള്ളം പൂർണ്ണമായി ഒഴുക്കിക്കളഞ്ഞ് ഭിത്തികൾ ശുചിയാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 17-കാരന്റെ സുഹൃത്തുക്കളെയും നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.

ഓപ്പോ പാഡ് 5 വരുന്നു; സവിശേഷതകൾ അറിയാം
ഓപ്പോയുടെ ഫൈൻഡ് എക്സ് 9 സീരീസ് ഒക്ടോബർ 13-ന് ചൈനയിൽ ലോഞ്ച് ചെയ്യുമ്പോൾ ഓപ്പോ പാഡ് 5 ഉം അവതരിപ്പിക്കും. മീഡിയടെക് ഡൈമൻസിറ്റി 9400+ ചിപ്പ്സെറ്റും 144Hz റിഫ്രഷ് റേറ്റുള്ള 12.1 ഇഞ്ച് 3K+ LCD ഡിസ്പ്ലേയും ഇതിന്റെ പ്രധാന സവിശേഷതകളാണ്. 67W വയർഡ് ഫാസ്റ്റ് ചാർജിംഗും 10,300mAh ബാറ്ററിയും ഉണ്ടാകും.

മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മുരളി കൃഷ്ണൻ എന്ന 32 വയസ്സുള്ള കുട്ടനാണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്കേറ്റതാണ് അപകട കാരണം.

ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി; രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി എംപി. ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജയെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ഈ വിഷയം രാഷ്ട്രീയപരമായി ചർച്ചയാക്കാൻ സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ശ്രമം.

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി മർദിച്ച് ദമ്പതികൾ
പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ദമ്പതികളായ ജയേഷ്, രശ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
